മൊറോക്കോയുടെ അഷ്റഫ് ഹക്കിമിയും സ്പെയിനിന്‍റെ സെര്‍ജിയോ ഗോമസും സെമി പോരിനിടെ എപി
Sports

ഒളിംപിക്‌സ് ഫുട്‌ബോള്‍; ഫ്രാന്‍സ്- സ്‌പെയിന്‍ ഫൈനല്‍

വനിതാ ഫൈനലില്‍ ബ്രസീല്‍- സ്‌പെയിന്‍ നേര്‍ക്കുനേര്‍

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളില്‍ ഫ്രാന്‍സ്- സ്‌പെയിന്‍ ഫൈനല്‍. സെമിയില്‍ ഫ്രാന്‍സ് 3-1നു ഈജിപ്തിനേയും സ്‌പെയിന്‍ 2-1നു മൊറോക്കോയേയും വീഴ്ത്തി. വനിതാ ഫൈനലിലും സ്‌പെയിന്‍ എത്തിയിട്ടുണ്ട്. ബ്രസീലാണ് വനിതാ ഫൈനലിലെ മറ്റൊരു ടീം.

40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫ്രാന്‍സ് ഒളിംപിക്‌സ് ഫുട്‌ബോള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. സ്‌പെയിനാകട്ടെ യൂറോ കപ്പ് നേട്ടത്തിനു പിന്നാലെ ഒളിംപിക്‌സ് സ്വര്‍ണവും ലക്ഷ്യമിട്ടാണ് വരുന്നത്.

തുടരെ രണ്ടാം ഒളിംപിക് ഫൈനല്‍ കൂടിയാണ് സ്‌പെയിനിനു. ടോക്യോയില്‍ ബ്രസീലിനു മുന്നില്‍ അടിയറവ് വച്ച സ്വര്‍ണം ഇത്തവണ സ്വന്തമാക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. 1992ല്‍ ബാഴ്‌സലോണ ഒളിംപിക്‌സിലാണ് സ്‌പെയിന്‍ അവസാനമായി ഫുട്‌ബോള്‍ സ്വര്‍ണം സ്വന്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈജിപ്തിനെതിരെ കടുത്ത പോരാട്ടം അതിജീവിച്ചാണ് ഫ്രാന്‍സ് വരുന്നത്. നിശ്ചിത സമയത്ത് പോരാട്ടം സമനിലയായപ്പോള്‍ അധിക സമയത്താണ് ഫലം നിര്‍ണയിക്കപ്പെട്ടത്.

ഈജിപ്താണ് ആദ്യം ഗോളടിച്ചത്. ഈ ഒളിംപിക്‌സില്‍ ഫ്രാന്‍സ് വഴങ്ങിയ ആദ്യ ഗോള്‍ കൂടിയാണിത്. ജീന്‍ ഫിലിപ്പ് മറ്റെറ്റ ഫ്രാന്‍സിനു സമനില സമ്മാനിച്ചു. പിന്നീട് ഗോള്‍ വന്നില്ല. മത്സരം അധിക സമയത്തേക്ക്. മറ്റെറ്റ രണ്ടാം ഗോളിലൂടെ ടീമിനു ലീഡ് സമ്മാനിച്ചു. പിന്നാലെ ബയേണ്‍ മ്യൂണിക്ക് യുവ താരം മൈക്കല്‍ ഒലിസ് ടീമിന്റെ ജയം ഉറപ്പാക്കി മൂന്നാം ഗോളും വലയിലിട്ടു.

സ്‌പെയിനിനെതിരെ മൊറോക്കോയാണ് ആദ്യം മുന്നിലെത്തിയത്. 37ാം മിനിറ്റില്‍ വാര്‍ അനുവദിച്ച പെനാല്‍റ്റ് അവര്‍ ലക്ഷ്യത്തിലെത്തിച്ചു. ഗോള്‍ നേടിയത് സഫിയാന്‍ റഹിമി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി 66ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപസ് സെ്‌പെയിനിനെ ഒപ്പമെത്തിച്ചു. 85ാം മിനിറ്റില്‍ ജുവാന്‍ലു സാഞ്ചസും ഗോള്‍ നേടിയതോടെ സ്‌പെയിന്‍ ഫൈനലുറപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും