അയര്‍ലന്‍ഡിനെതിരെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്കായി ഗോള്‍ നേടുന്നു പിടിഐ
Sports

അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ; ഒളിംപിക്‌സ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിനു ഇരട്ട ഗോള്‍, 7 പോയിന്‍റുമായി പൂള്‍ ബിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കി മുന്നോട്ട്. മൂന്നാം പോരാട്ടത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ 3-0ത്തിനു വീഴ്ത്തി.

ഇരട്ട ഗോളുകളുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് മുന്നില്‍ നിന്നു നയിച്ചു. കളിയുടെ 11, 19 മിനിറ്റുകളിലാണ് നായകന്‍ ഗോളുകള്‍ നേടിയത്. ഈ ഒളിംപിക്സില്‍ ഹര്‍മന്‍പ്രീത് നാല് ഗോളുകള്‍ ഇതുവരെ നേടിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കളിയുടെ മൂന്നാം ക്വാര്‍ട്ടറിന്‍റെ അവസാന സമയത്ത് അയര്‍ലന്‍ഡിനു അനുകൂലമായി തുടരെ പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും മലയാളി വെറ്ററന്‍ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന്‍റെ പരിചയ സമ്പത്ത് ഇന്ത്യക്ക് തുണയായി. നിലവില്‍ പൂള്‍ ബിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ആദ്യ നാല് സ്ഥാനത്തുള്ള ടീമുകളാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുക.

ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയാണ് തുടങ്ങിയത്. രണ്ടാം പോരാട്ടത്തില്‍ 2016ലെ റിയോ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാക്കളും കരുത്തരുമായ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി. പിന്നാലെയാണ് അയര്‍ലന്‍ഡിനെ വീഴ്ത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result

'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം

യൂട്യൂബില്‍ ഇനി വ്യൂസ് കൂടും, വരുന്നു പുതിയ മാറ്റങ്ങള്‍, കൂടുതല്‍ പണംനേടാന്‍ കഴിയുമോ?

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സൈജു കുറുപ്പ്; നിർമാണം അരുണ്‍ ഗോപി