മനു ഭാകര്‍ എക്സ്
Sports

ചരിത്രമെഴുതാന്‍ മനു ഭാകര്‍, മെഡല്‍ നേടാന്‍ അമ്പെയ്ത്ത് സംഘവും; ഒളിംപിക്‌സില്‍ ഇന്ത്യ ഇന്ന്

പിവി സിന്ധു, പ്രണോയ്, നിഖാത് സരിന്‍ എന്നിവരും ഇറങ്ങുന്നു

Author : രഞ്ജിത്ത് കാർത്തിക

പാരിസ്: ഒളിംപിക്‌സില്‍ ഇന്ന് ഇന്ത്യ രണ്ട് മെഡല്‍ പ്രതീക്ഷകളുമായി ഇറങ്ങുന്നു. ഷൂട്ടിങിലും അമ്പെയ്ത്തിലുമാണ് ഇന്ന് ഇന്ത്യക്ക് മെഡല്‍ പോരാട്ടങ്ങള്‍.

ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പിവി സിന്ധു ആദ്യ റൗണ്ട് പോരിനിറങ്ങും. ബാഡ്മിന്റണ്‍ വനിതാ പോരില്‍ ഇന്ത്യ- പാക് മത്സരമാണ്. സിന്ധുവിന്റെ എതിരാളി പാകിസ്ഥാന്‍ താരം ഫാത്തിമ അബ്ദുല്‍ റസാഖാണ്. ബോക്‌സിങില്‍ നിഖാത് സരിനും ഇന്നിറങ്ങുന്നുണ്ട്. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്എസ് പ്രണോയിയും ഇന്ന് ആദ്യ പോരിനിറങ്ങും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ഇന്നത്തെ പോരാട്ടങ്ങള്‍

ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ യോഗ്യത പോരാട്ടം. രമിത ജിന്‍ഡാല്‍, ഇളവേനില്‍ വാളറിവന്‍. ഉച്ചയ്ക്ക് 12.45 മുതല്‍.

ബാഡ്മിന്റണ്‍- വനിതാ സിംഗിള്‍സ്. പിവി സിന്ധു- ഫാത്തിമ അബ്ദുല്‍ റസാഖ് (മാലി ദ്വീപ്). ഉച്ചയ്ക്ക് 12.50 മുതല്‍.

റോവിങ്- പുരുഷ സിംഗിള്‍സ് സക്ള്‍സ് റപ്പെഷാഗെ. ബല്‍രാജ് പന്‍വര്‍. ഉച്ചയ്ക്ക് 1.05 മുതല്‍.

ടേബിള്‍ ടെന്നീസ്- വനിതാ സിംഗിള്‍സ്. ശ്രീജ അകുല- ക്രിസ്റ്റിന കല്‍ബര്‍ഗ് (സ്വീഡന്‍). ഉച്ച കഴിഞ്ഞ് 2.15 മുതല്‍.

ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ യോഗ്യതാ പോരാട്ടം. സന്ദീപ് സിങ്, അര്‍ജുന്‍ ബബുത. ഉച്ച കഴിഞ്ഞ് 2.45.

ടേബിള്‍ ടെന്നീസ്- പുരുഷ സിംഗിള്‍സ്. അചാന്ത ശരത് കമല്‍- ഡെനി കൊസുല്‍ (സ്ലോവേനിയ). വൈകീട്ട് 3.00 മുതല്‍.

സ്വിമ്മിങ്- 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് പുരുഷ ഹീറ്റ്‌സ്. ശ്രീഹരി നടരാജ്. വൈകീട്ട് 3.13 മുതല്‍.

സ്വിമ്മിങ്- 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വനിതാ ഹീറ്റ്‌സ്. ധിനിധി ദേശിംഗു. വൈകീട്ട് 3.30 മുതല്‍.

ഷൂട്ടിങ് (മെഡല്‍ പോരാട്ടം)- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ഫൈനല്‍. മനു ഭാകര്‍. വൈകീട്ട് 3.30 മുതല്‍.

ടെന്നീസ്- പുരുഷ സിംഗിള്‍സ്, ഡബിള്‍സ് പോരാട്ടങ്ങള്‍. സിംഗിള്‍സില്‍ സുമിത് നാഗാല്‍- കൊറെന്തിന്‍ മൊറ്റെറ്റ് (ഫ്രാന്‍സ്). ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ, ശ്രീരാം ബാലാജി- ഗേല്‍ മോന്‍ഫില്‍സ്- എഡ്വേഡ് റോജര്‍ (ഫ്രാന്‍സ്). വൈകീട്ട് 3.30 മുതല്‍.

ബോക്‌സിങ്- വനിതകളുടെ 50 കിലോ. നിഖാത് സരിന്‍- മാക്‌സി ക്ലോറ്റ്‌സര്‍. വൈകീട്ട് 3.50 മുതല്‍.

ടേബിള്‍ ടെന്നീസ്- വനിതാ സിംഗിള്‍സ്- മനിത ബത്ര- അന്ന ഹര്‍സി (ബ്രിട്ടന്‍). വൈകീട്ട് 4.30 മുതല്‍.

അമ്പെയ്ത്ത്- വനിതാ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍. ദീപിക കുമാരി, അങ്കിത ഭകത്, ഭജന്‍ കൗര്‍. വൈകീട്ട് 5.45 മുതല്‍.

ബാഡ്മിന്റണ്‍- പുരുഷ സിംഗിള്‍സ്. എച്എസ് പ്രണോയ്- ഫാബിയന്‍ റോത് (ജര്‍മനി). രാത്രി 8.00 മുതല്‍.

അമ്പെയ്ത്ത് (മെഡല്‍ പോരാട്ടം)- വനിതാ ടീം (സ്വര്‍ണം അല്ലെങ്കില്‍ വെങ്കല പോരാട്ടം). രാത്രി 8.18 മുതല്‍.

ടേബിള്‍ ടെന്നീസ്- പുരുഷ സിംഗിള്‍സ്. ഹര്‍മീത് ദേശായ്- ഫെലിക്‌സ് ലെബ്രുന്‍ (ഫ്രാന്‍സ്). രാത്രി 11.30 മുതല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം