മനു ഭാകര്‍ എപി
Sports

ചരിത്രം! പാരിസില്‍ വെങ്കലം വെടിവച്ചിട്ട് മനു ഭാകര്‍

ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍, രാജ്യത്തിന്റെ ഷൂട്ടിങ് മെഡലിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം വെടിവച്ചിട്ടു. ചരിത്രമെഴുതിയാണ് മനു ഭാകര്‍ രാജ്യത്തിന്റെ ഷൂട്ടിങ് മെഡലിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ടത്. ഒളിംപിക്‌സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും, എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് താരത്തിന്റെ നേട്ടം.

221.7 പോയിന്റുകള്‍ നേടയാണ് മനുവിന്റെ ചരിത്ര നേട്ടം. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് താരത്തിനു വെള്ളി നഷ്ടമായത്. ദക്ഷിണ കൊറിയന്‍ താരങ്ങളായ ഒയെ ജിന്‍ ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കിം യെജിയാണ് വെള്ളി നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യോഗ്യതാ റൗണ്ടില്‍ മനു ഭാകര്‍ മൂന്നാം സ്ഥാനത്തെത്തി. താരം 580-27 പോയിന്റുകള്‍ നേടിയാണ് ഫൈനലുറപ്പിച്ചത്. 2020ല്‍ ടോക്യോ ഒളിംപിക്സില്‍ മൂന്ന് വിഭാഗത്തില്‍ മത്സരിച്ച മനുവിനു ഒന്നിലും ഫൈനലിലെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ താരം ആദ്യമിറങ്ങിയ പോരില്‍ തന്നെ ഫൈനലിലേക്ക് മുന്നേറിയാണ് ചരിത്രമെഴുതിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT