ടേബിള്‍ ടെന്നീസ് വനിതാ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ ചൈനീസ് താരങ്ങള്‍ എപി
Sports

അന്ന് ബെയ്ജിങില്‍, ഇന്ന് പാരിസില്‍! അമേരിക്കയെ പിന്തള്ളി ചൈന ഒന്നാമത്

ഒളിംപിക്‌സില്‍ ചൈനയ്ക്ക് 40, യുഎസ്എയ്ക്ക് 39 സ്വര്‍ണ മെഡലുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്‌സ് സ്വര്‍ണ നേട്ടത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന. 40 സ്വര്‍ണ മെഡലുകളുമായി ചൈന ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. അമേരിക്കയ്ക്ക് 39 സ്വര്‍ണം.

2008ല്‍ സ്വന്തം നാട്ടിലെ നഗരമായ ബെയ്ജിങില്‍ നടന്ന പോരാട്ടത്തിലാണ് നേരത്തെ ചൈന സ്വര്‍ണ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. പിന്നീട് 2012ല്‍ ലണ്ടന്‍, 16ല്‍ റിയോ, 20ല്‍ ടോക്യോ ഒളിംപിക്‌സുകളില്‍ അമേരിക്കയായിരുന്നു ഒന്നാമത്.

40 സ്വര്‍ണം, 27 വെള്ളി, 24 വെങ്കലവുമായി ചൈനയ്ക്ക് ആകെ 91 മെഡലുകള്‍. 39 സ്വര്‍ണം, 44 വെള്ളി, 42 വെങ്കലം മെഡലുകളുള്ള അമേരിക്കയുടെ ആകെ നേട്ടം 125. മെഡല്‍ നേട്ടം 100 കടത്തിയ ഏക രാജ്യമായി യുഎസ്എ മാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

20 സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം മെഡലുകളുമായി ജപ്പാന്‍ മൂന്നാമത്. 18 സ്വര്‍ണം, 19 വെള്ളി, 16 വെങ്കലവുമായി ഓസ്‌ട്രേലിയയും 16 സ്വര്‍ണം, 25 വെള്ളി, 22 വെങ്കലവുമായി ആതിഥേയരായ ഫ്രാന്‍സ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.

ഒരു വെള്ളി അഞ്ച് വെങ്കലം മെഡലുകളാണ് ഇന്ത്യക്ക്. ആറ് മെഡലുകളുമായി ഇന്ത്യ 71ാം സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

'ഫെല്ലോഷിപ്പ് കിട്ടിയത് ജാതിയുടെ പേരില്‍'; ജാതി വിവേചനം നേരിട്ടെന്ന് മലയാളം സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി

'ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ലാത്ത അവസ്ഥ', വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഇടക്കാലത്തേയ്ക്ക് നിയമിക്കാമെന്ന് ഹൈക്കോടതി, ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

പ്ലസ് വണ്‍ പ്രവേശനം: 120 അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍, 7200 വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം

'സിജെപിയുടെ ഇന്‍സ്റ്റ അക്കൗണ്ട് മോദി മുക്കി'; ദീപ്‌കെയുടെ ട്വീറ്റിനു പിന്നാലെ തിരിച്ചെത്തി