സെന്‍ നദിയുടെ ആകാശക്കാഴ്ച എപി
Sports

മേയര്‍ നീന്തി... പക്ഷേ, സെന്‍ നദി അത്ര വെടിപ്പല്ല! ഒളിംപിക്‌സ് ട്രയാത്‌ലണ്‍ മത്സരം മാറ്റി

നദിയിലെ ജലം വലിയ തോതില്‍ മലിനീകരണം നിറഞ്ഞതാണെന്നു കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സിലെ ട്രയാത്‌ലണ്‍ മത്സരങ്ങള്‍ മാറ്റിവച്ചു. സെന്‍ നദിയിലെ മലനീകരണ തോത് കൂടിയതോടെയാണ് മത്സരം മാറ്റിയത്. ഉദ്ഘാടനത്തിനു തൊട്ടുമുന്‍പ് നദിയുടെ മലിനീകരണം സംബന്ധിച്ചു ആരോപണമുയര്‍ന്നപ്പോള്‍ പാരിസ് മേയര്‍ അതിലിറങ്ങി നീന്തി മാലിന്യമില്ലെന്നു സ്ഥാപിച്ചിരുന്നു.

എന്നാല്‍ വിശദ പരിശോധനയില്‍ നദിയിലെ ജലം വലിയ തോതില്‍ മലിനീകരണം നിറഞ്ഞതാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് മത്സരങ്ങള്‍ മാറ്റിയത്. പുരുഷന്‍മാരുടെ ട്രയാത്‌ലണ്‍ മത്സരങ്ങളാണ് മാറ്റി വച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നത്തെ മത്സരം നാളെയ്ക്കാണ് മാറ്റിയത്. നാളെയോടെ മലിനീകരണം കുറയുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ഒളിംപിക് കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്. വനിതാ പോരാട്ടവും നാളെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

'കേരളത്തിലെ സ്ത്രീത്വത്തിന്റെ പ്രതിനിധി'; വന്ദേമാതരം ആലപിച്ച പെൺകുട്ടിയെ ചേർത്തു പിടിച്ച് രാ​ഹുൽ ​ഗാന്ധി (വിഡ‍ിയോ)

SCROLL FOR NEXT