നീരജ് ചോപ്ര എപി
Sports

നീരജിന് 'വെള്ളിത്തിളക്കം'

ജാവലിന്‍ ത്രോയില്‍ ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി പാക് താരം അര്‍ഷാദ് നദീം

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ടോക്യോയില്‍ ചരിത്രമെഴുതി സ്വന്തമാക്കിയ ഒളിംപിക്‌സ് ജാവലിന്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സാധിച്ചില്ല. പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. നീരജിന്റെ വെള്ളി സീസണ്‍ ബെസ്റ്റിലൂടെയാണ് താരം സ്വന്തമാക്കിയത്.

നീരജിന്റെ ആദ്യ ശ്രമം ഫൗളായി. രണ്ടാം ശ്രമത്തില്‍ താരം 89.45 മീറ്റര്‍ ദൂരം കടന്നു. പിന്നീടുള്ള നാല് ശ്രമങ്ങളും ഫൗളായി. രണ്ടാം ശ്രമത്തിലെ ദൂരമാണ് വെള്ളിയിലേക്ക് എത്തിച്ചത്.

പാരിസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ അഞ്ചായി. നാല് വെങ്കലം നേട്ടങ്ങളും ഒരു വെള്ളിയും. ഷൂട്ടിങില്‍ മൂന്ന് വെങ്കലവും. പുരുഷ ഹോക്കിയില്‍ മറ്റൊന്ന്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അര്‍ഷാദ് രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ ദൂരം താണ്ടിയാണ് പുതിയ നേട്ടത്തിലെത്തി സ്വര്‍ണം സ്വന്തമാക്കിയത്. താരത്തിന്റെ ആദ്യ ശ്രമവും ഫൗളായിരുന്നു. അവസാന ശ്രമത്തിലും നദീം 90 മീറ്റര്‍ താണ്ടി. താരത്തിന്റെ ഈ ശ്രമം 91.79 മീറ്ററിലെത്തി. ഫൈനലില്‍ രണ്ട് തവണ മാത്രമാണ് 90 മീറ്റര്‍ ഒരു താരം താണ്ടിയത്. രണ്ടും പാക് താരം തന്നെ.

രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആന്റേഴ്‌സന്‍ പീറ്റേഴ്‌സാണ് വെങ്കലം. താരം 88.54 മീറ്റര്‍ എറിഞ്ഞു.

വെള്ളിയില്‍ ഒതുങ്ങിയെങ്കിലും പാരിസിലും നീരജ് പുതിയ ചരിത്രമെഴുതി. ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ തുടരെ വ്യക്തിഗത മെഡല്‍ രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് മാറി. ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണവും പിന്നാലെ വെള്ളിയും നേടുന്ന ആദ്യ താരമായും നീരജ് തന്റെ പേര് എഴുതി ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT