പാരിസിന്‍റെ ആകാശത്ത് രാത്രിയില്‍ തെളിഞ്ഞ പൂര്‍ണ ചന്ദ്രന്‍ ഈഫല്‍ ടവറിന്‍റേയും ഒളിംപിക്സ് വളയങ്ങളുടേയും പശ്ചാത്തലത്തില്‍  എപി
Sports

'വിസ്മയങ്ങളിലേക്ക് മിഴി തുറക്കുന്നു പാരിസ്... ലോകം ഇനി ഒറ്റ ഗ്രാമം'- ഉദ്ഘാടനം എങ്ങനെ കാണാം?

പാരിസ് ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഇന്ത്യന്‍ സമയം രാത്രി 11 മണി മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് ഔദ്യോഗിക ഉദ്ഘാടനത്തിനു ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 11 മണി മുതലാണ് ഉദ്ഘാടന പരിപാടികള്‍. ഇന്ത്യയിലും മത്സരങ്ങളുടെ തത്സമയ സ്ട്രീമിങ് ലഭിക്കും.

സ്റ്റേഡിയത്തില്‍ നിന്ന് മാറി പാരീസിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന സെന്‍ നദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റേഡിയത്തിനു പുറത്തു നടക്കുന്നത്.

ലൈവ്

ഒളിംപിക്‌സ് പോരാട്ടങ്ങള്‍ ലൈവായി ടിവിയില്‍ സ്‌പോര്‍ട്‌സ് 18 1 എസ്ഡി, സ്‌പോര്‍ട്‌സ് 18 1 എച്ഡി ചാനലുകളില്‍ കാണാം. ഓണ്‍ ലൈനായി ജിയോ സിനിമയിലും തത്സമയം ഉദ്ഘാടന ചടങ്ങുകള്‍ കാണാം.

ഈഫല്‍ ടവര്‍ സ്റ്റേഡിയത്തില്‍ ബീച്ച് വോളി പരിശീലനം നടത്തുന്ന ജര്‍മന്‍ താരം സ്വെന മുള്ളര്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈഫല്‍ ടവറിലെ ഒളിംപിക്സ് വളയം

പതാകയേന്തും സിന്ധുവും ശരത് കമലും

രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടിയ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധുവും വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം ശരത് കമലും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തും. 78 ഇന്ത്യന്‍ താരങ്ങളായിരിക്കും മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കുക.

16 വിഭാഗങ്ങളിലായി 117 ഇന്ത്യന്‍ താരങ്ങളാണ് ഒളിംപിക്‌സില്‍ മത്സരിക്കുന്നത്. 69 മെഡലുകളാണ് താരങ്ങളെ കാത്തിരിക്കുന്നത്.

ആകെ 206 രാജ്യങ്ങളാണ് മാറ്റുരയ്ക്കുന്നത്. 10,000 താരങ്ങളാണ് മെഗാ പോരാട്ടത്തില്‍ കളത്തിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT