ആഞ്ജല കാരിനി (നീല ജേഴ്സി), ഇമന്‍ ഖലീഫ്  എപി
Sports

ഒറ്റ ഇടി! റിങില്‍ 46 സെക്കന്‍ഡ് മാത്രം, പിന്‍മാറി വനിതാ ബോക്‌സര്‍; വീണ്ടും വിവാദം

'സ്ത്രീകളുടെ കായിക പോരാട്ടത്തില്‍ പുരുഷന്‍മാര്‍ ഇല്ല'- ട്രെന്‍ഡിങായി വാചകങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് പോരാട്ടത്തിനിടെ മറ്റൊരു വിവാദം കൂടി. വനിതകളുടെ ബോക്‌സിങ് പോരാട്ടത്തിനിടെ 46 സെക്കന്‍ഡിനുള്ളില്‍ മത്സരത്തില്‍ നിന്നു പിന്‍മാറി ഇറ്റാലിയുടെ ആഞ്ജല കാരിനി. വനിതാ വിഭാഗം വെല്‍ട്ടര്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍.

എതിര്‍ താരമായി മത്സരിച്ച അര്‍ജീരിയയുടെ ഇമന്‍ ഖലീഫ് 2023ലെ ലോക ചാമ്പ്യന്‍ഷിപ്പിനിടെ ലിംഗ നിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. മത്സരം തുടങ്ങിയതിനു പിന്നാലെ ഖലീഫ് നടത്തിയ പഞ്ചില്‍ സംശയം പ്രകടിപ്പിച്ചാണ് ഇറ്റാലിയന്‍ താരം മത്സരിക്കാന്‍ തയ്യാറാകാതെ പിന്‍മാറിയത്.

മത്സരം തുടങ്ങി ആദ്യ പഞ്ചിനു പിന്നാലെ കാരിനി ഇടവേള എടുത്ത് പരിശീലകനുമായി 30 സെക്കന്‍ഡ് സംസാരിച്ചാണ് പിന്‍മാറാന്‍ തീരുമാനിച്ചത്. വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.

'സ്ത്രീകളുടെ കായിക പോരാട്ടത്തില്‍ പുരുഷന്‍മാര്‍ ഇല്ല'- എന്ന വാചകങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു വനിതാ താരത്തിന്റെ പഞ്ചിനു വിരുദ്ധമായി ഖലീഫിന്റെ പഞ്ച് താന്‍ ഇന്നുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും പവര്‍ഫുള്‍ ആയിരുന്നുവെന്നു കാരിനി പറയുന്നു. ഖലീഫിന്റെ പഞ്ച് ചിന്‍സ്ട്രാപ്പ് പോലും ഇളക്കുന്ന തരത്തിലായിരുന്നു. കാരിനിയുടെ ജേഴ്‌സിയില്‍ രക്തത്തുള്ളികളും കണ്ടു. ഇതോടെയാണ് താരം മത്സരം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കി പിന്‍മാറിയത്. പൊട്ടിക്കരഞ്ഞാണ് കാരിനി റിങില്‍ നിന്നു ഇറങ്ങിയത്. താന്‍ പരാജയപ്പെട്ടതായി കണക്കാക്കുന്നില്ലെന്നായിരുന്നു ഇതിനു ശേഷമുള്ള കാരിനിയുടെ മറുപടി.

2022ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ബോക്‌സിങില്‍ വെള്ളി നേടിയ താരമാണ് ഖലീഫ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ താരത്തിനു ഇറങ്ങാന്‍ സാധിച്ചില്ല. അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു അയോഗ്യയാക്കിയത്.

എന്നാല്‍ ബോക്‌സിങ് അസോസിയേഷന്റെ അയോഗ്യത തള്ളിയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി താരത്തിനു മത്സരിക്കാന്‍ പച്ചക്കൊടി വീശിയത്. ദീര്‍ഘനാളായി ഖലീഫ് വനിതാ വിഭാഗത്തിലാണ് മത്സരിക്കുന്നത്. അവര്‍ വിജയങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഒളിംപിക് അസോസിയേഷന്‍ ഖലീഫിന്റെ പങ്കാളിത്തത്തെ അനുകൂലിച്ച് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT