നാനൂറ് മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയ അമേരിക്കന്‍ താരം ക്വിന്‍സി ഹാള്‍ എപി
Sports

പതിനാലാം ദിനം പാരിസില്‍ മെഡല്‍ നേട്ടം നൂറ് കടന്ന് അമേരിക്ക; ഇന്ത്യ 64ാമത്

മെഡല്‍ പട്ടികയില്‍ അമേരിക്ക ഒന്നാമതായി തുടരുന്നു. രണ്ടാം സ്ഥാനത്ത് ചൈനയാണ്. 28 സ്വര്‍ണവും 25 വെള്ളിയും 19 വെങ്കലവുമായി 72 മെഡലുകള്‍ നേടി

സമകാലിക മലയാളം ഡെസ്ക്

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ മെഡല്‍ പട്ടികയില്‍ അമേരിക്ക ഒന്നാമതായി തുടരുന്നു. ഒളിംപിക്‌സിന്റെ പതിനാലാം ദിനത്തില്‍ അമേരിക്കയുടെ മെഡല്‍ നേട്ടം നൂറ് കടന്നു. ഇന്ത്യ 64ാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ചൈനയാണ്.

30 സ്വര്‍ണവും 38 വെള്ളിയും 35 വെങ്കലവും ഉള്‍പ്പെടെ അമേരിക്കയുടെ മെഡല്‍ നേട്ടം 103 ആയി. ചൈന 28 സ്വര്‍ണവും 25 വെള്ളിയും 19 വെങ്കലവുമായി 72 മെഡലുകള്‍ നേടി. 18 സ്വര്‍ണവും 14 വെള്ളിയും 12 വെങ്കലവുമായി ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.

ആതിഥേയായ ഫ്രാന്‍സ് 14 സ്വര്‍ണവും 19 വെള്ളിയും 21 വെങ്കലവുമടക്കം 54 മെഡലുകളുമായി നാലാം സ്ഥാനത്തും13 സ്വര്‍ണവും 17 വെള്ളിയും 21 വെങ്കലവും ഉള്‍പ്പെടെ 51 മെഡലുകളുമായി ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്തും തുടരുന്നു. പുരുഷ ഹോക്കിയില്‍ വെങ്കലവും ജാവനിലില്‍ നേടിയ വെങ്കലവും ഉള്‍പ്പടെ അഞ്ച് മെഡലുകള്‍ നേടിയ ഇന്ത്യ 64ാം സ്ഥാനത്താണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോക്കിയോ ഒളിംപ്കസില്‍ 39 സ്വര്‍ണം ഉള്‍പ്പടെ 113 മെഡലുകളാണ് അമേരിക്ക നേടിയത്. ഒരു സ്വര്‍ണം ഉള്‍പ്പടെ ഏഴ് മെഡലുകള്‍ നേടിയ ഇന്ത്യ 47ാം സ്ഥാനത്തായിരുന്നു.

പുരുഷന്‍മാരുടെ 57 കിലോ ഗുസ്തിയില്‍ ഇന്ത്യന്‍ താരം അമന്‍ ഷെഹ് രാവത്ത് ഇന്നിറങ്ങും. രാത്രി 9.45ന് വെങ്കലമെഡല്‍ പോരിനിറങ്ങും. പ്യൂര്‍ട്ടോറിക്കയുടെ ഡാരിയന്‍ ക്രൂസാണ് എതിരാളി. നേരത്തെ ആദ്യരണ്ട് പോരിലും ജയിച്ചുകയറിയ അമന്‍ സെമിയില്‍ ജപ്പാന്റെ ഒന്നാം നമ്പര്‍ താരം റേ ഹിഗൂച്ചിയോട് പരാജയപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

SCROLL FOR NEXT