പര്‍വേസ് ഹുസൈന്‍ 
Sports

വെറും 54 പന്തില്‍ സെഞ്ച്വറി, 9 വര്‍ഷങ്ങള്‍ക്ക് ശേഷം ശതകം കണ്ടെത്തി ഒരു ബംഗ്ലാദേശ് ബാറ്റര്‍!

യുഎഇക്കെതിരായ ടി20യില്‍ സെഞ്ച്വറിയടിച്ച് ബംഗ്ലാദേശ് ബാറ്റര്‍ പര്‍വേസ് ഹുസൈന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ടി20യില്‍ അതിവേഗ സെഞ്ച്വറിയുമായി ബംഗ്ലാദേശിന്റെ പര്‍വേസ് ഹുസൈന്‍ ഇമോണ്‍. യുഎഇക്കെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിലാണ് ബംഗ്ലാദേശിനു മികച്ച സ്‌കോര്‍ സമ്മാനിച്ച താരത്തിന്റെ അതിവേഗ ശതകം. 54 പന്തില്‍ 9 സിക്‌സും 5 ഫോറും സഹിതം താരം 100 റണ്‍സെടുത്തു.

മത്സരത്തില്‍ ടീം 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി പറഞ്ഞ യുഎഇ ടീം പൊരുതി വീണു. അവരുടെ പോരാട്ടം 164 റണ്‍സില്‍ അവസാനിച്ചു.

9 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ബംഗ്ലാദേശ് ബാറ്റര്‍ ടി20യില്‍ സെഞ്ച്വറി നേടുന്നത് എന്ന സവിശേഷതയും ഈ ഇന്നിങ്‌സിനുണ്ട്. 2016ല്‍ തമിം ഇഖ്ബാല്‍ നേടിയ ടി20 അന്താരാഷ്ട്ര സെഞ്ച്വറിയായിരുന്നു ഒരു ബംഗ്ലാ താരത്തിന്റെ അവസാന ശതകം.

യുഎഇ മണ്ണില്‍ ടി20 സെഞ്ച്വറി നേടുന്ന എട്ടാമത്തെ താരമായും പര്‍വേസ് മാറി. വിരാട് കോഹ്‌ലി, മുഹമ്മദ് ഷഹ്‌സാദ്, ഷൈമാന്‍ അന്‍വര്‍, മുഹമ്മദ് വാസിം, ജോസ് ബട്‌ലര്‍, റഹ്മാനുല്ല ഗുര്‍ബാസ്, റോസ് അഡയര്‍ എന്നിവരാണ് നേരത്തെ യുഎഇയില്‍ ടി20 ശതകം നേടിയ താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്