കമ്മിന്‍സിന്  facebook
Sports

ബാര്‍ബഡോസില്‍ കമ്മിന്‍സിന് ചരിത്ര നേട്ടം; വീണത് റിച്ചി ബെനൗഡിന്റെ 63 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ റെക്കോര്‍ഡിട്ട് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിച്ചി ബെനൗഡിന്റെ 63 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡാണ് കമ്മിന്‍സ് മറികടന്നത്.

ടെസ്റ്റില്‍ ഒരു ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡാണ് കമ്മിന്‍സ് നേടിയത്. മത്സരത്തിന്റെ രണ്ടാം ദിവസം വീന്‍ഡിസ് വിക്കറ്റ് കീപ്പര്‍ റോസ്റ്റണ്‍ ചേസിനെ പുറത്താക്കിയാണ് കമ്മിന്‍സ് ഈ നേട്ടം കൈവരിച്ചത്.

മത്സരത്തിനിറങ്ങുമ്പോള്‍‍ കമ്മിന്‍സിന്റെ വിക്കറ്റ് നേട്ടം 137 ആയിരുന്നു, ബെനൗഡിന് തൊട്ടുപിന്നില്‍. മത്സരത്തിന്റെ ഒന്നാം ദിവസം കിസി കാര്‍ട്ടിയെ പുറത്താക്കി ബെനൗഡിന് ഒപ്പമെത്തിയിരുന്നു. രണ്ടാം ദിവസം ചേസിന്റെ വിക്കറ്റ് നേടിയാണ് കമ്മിന്‍സ് റെക്കോര്‍ഡിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ക്യാപ്റ്റനാണ് കമ്മിന്‍സ്. ക്യാപ്റ്റനെന്ന നിലയില്‍ 139 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം 187 വിക്കറ്റുകള്‍ നേടിയ ഇമ്രാന്‍ ഖാന് തൊട്ടുപിന്നിലാണ്.

ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍മാര്‍

പാറ്റ് കമ്മിന്‍സ്: 139

റിച്ചി ബെനോഡ്: 138

ബോബ് സിംപ്സണ്‍: 41

ഇയാന്‍ ജോണ്‍സണ്‍: 39

മോണ്ടി നോബിള്‍: 31

Pat Cummins creates history, breaks Richie Benaud's 63-year-old record

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT