Naseem Shah x
Sports

മറിയം നവാസിനെതിരെ 'ലോർഡ്സിലെ റാണി' പരിഹാസം; പാക് പേസര്‍ നസീം ഷായ്ക്ക് ശിക്ഷ; വന്‍ തുക പിഴ ചുമത്തി

നിരുപാധികം ക്ഷമ ചോദിച്ച് താരം രംഗത്തെത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയുമായ മറിയം നവാസിനെതിരായ എക്‌സ് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാകിസ്ഥാന്‍ പേസര്‍ നസീം ഷായ്ക്ക് വന്‍ തുക പിഴ ചുമത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനു 20 മില്ല്യണ്‍ പാക് രൂപയാണ് (ഏകദേശം 68 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയത്.

വിവാദവുമായി ബന്ധപ്പെട്ട് താരത്തിനു പാക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) ഉദ്ഘാടന മത്സരത്തിനിടെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെ പരിഹസിച്ചു പങ്കുവച്ച പോസ്റ്റിനു പിന്നാലെ കേന്ദ്ര കരാറിലെ നിബന്ധനകളും മാധ്യമ നിയന്ത്രണങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നോട്ടീസിനു പിന്നാലെ താരം നിരുപാധികം ക്ഷമ ചോദിച്ച് രംഗത്തെത്തി. പാക് ക്രിക്കറ്റിന്റെ അച്ചടക്ക സമിതിക്ക് മുന്നില്‍ താരം ഹാജരാകുകയും ചെയ്തിരുന്നു.

പിഎസ്എല്‍ മത്സരത്തിന് മുന്നോടിയായി മറിയം നവാസിന് ലഭിച്ച പരിഗണനയെ ചോദ്യം ചെയ്താണ് നസീം ഷായുടെ പോസ്റ്റ്. മറിയം നവാസിനെ റാണി എന്ന് പരിഹസിക്കുകയും ചെയ്തു. പോസ്റ്റ് വേഗത്തില്‍ ഡിലീറ്റ് ചെയ്യുകയും പിന്നീട് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വിശദീകരണം നല്‍കുകയും ചെയ്‌തെങ്കിലും ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. താരത്തിനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായി പിസിബി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. പിഎസ്എല്ലില്‍ റാവല്‍പിണ്ടി പിന്‍ഡീസ് താരമാണ് നസീം.

പിഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ ലാഹോറിലെ ?ഗദ്ദാഫി സ്റ്റേഡിയത്തില്‍ മറിയം മുഖ്യ അതിഥിയായിരുന്നു. പിസിബി മേധാവി മൊഹ്‌സിന്‍ നഖ്വി അവരെ സ്വീകരിക്കുകയും ഫ്രാഞ്ചൈസി ഉടമകള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഇരു ടീമിലെയും കളിക്കാര്‍ക്കും മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി.

PCB has imposed a fine of PKR 20 million on fast bowler Naseem Shah for a social media post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യം മാവോയിസ്റ്റ് മുക്തമാകുന്നു, ജോഡോ യാത്രയില്‍ നക്‌സല്‍ സംഘടനകള്‍ പങ്കെടുത്തു'; പാര്‍ലമെന്റില്‍ അമിത് ഷാ

അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി എസ് സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍; പിന്‍വാതില്‍ നിയമനത്തിന് നീക്കം നടന്നെന്ന് കോണ്‍ഗ്രസ്

വിസ കാലാവധി കഴിഞ്ഞ താമസക്കാർക്ക് യുഎഇയിൽ തിരിച്ചുവരാനുള്ള ഗ്രേസ് പിരീഡ് മാർച്ച് 31 ന് അവസാനിക്കും

സഞ്ജു തിളങ്ങിയില്ല, ജാമി ഓവര്‍ടന്‍ ഒറ്റയ്ക്ക് പൊരുതി; ചെന്നൈ 'തട്ടിമുട്ടി' എത്തി 127 റണ്‍സില്‍!

പ്രതിരോധ വകുപ്പിൽ പെയ്ഡ് ഇന്റേൺഷിപ്പ്, എൻജിനിയറിങ്, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അവസരം; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

SCROLL FOR NEXT