ഫോട്ടോ: ട്വിറ്റർ 
Sports

ഒരു ​ഗോളിന് മുന്നിൽ നിന്നു, എന്നിട്ടും... തോൽവി തന്നെ; ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഒ‍ഡിഷ

ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാര്‍ട്ടിന്‍ എന്നിവര്‍ ഗോൾ നേടിയപ്പോള്‍ ഹര്‍മന്‍ജോത് ഖബ്രയാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം തോൽവി. ഇത്തവണ എവേ പോരാട്ടത്തിൽ ഒഡിഷ എഫ്സിയാണ് കൊമ്പൻമാരെ വീഴ്ത്തിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷയുടെ വിജയം. ഒരു ​ഗോളിന് മുന്നിൽ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. 

ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാര്‍ട്ടിന്‍ എന്നിവര്‍ ഗോൾ നേടിയപ്പോള്‍ ഹര്‍മന്‍ജോത് ഖബ്രയാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ജയത്തോടെ ഒഡിഷ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്തേക്ക് പതിച്ചു.

തുടക്കം തൊട്ട് ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിനെ മുന്നേറ്റനിരയെ കൃത്യമായി പൂട്ടാന്‍ ഒഡിഷ പ്രതിരോധത്തിന് സാധിച്ചു. 

എന്നാല്‍ ഒഡിഷയെ ഞെട്ടിച്ച് ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. 35ാം മിനിറ്റില്‍ പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്ര അഡ്രിയാന്‍ ലൂണ നല്‍കിയ മനോഹരമായ പാസിന് കൃത്യമായി തലവെച്ച് വല ചലിപ്പുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലും ശ്രദ്ധ കൊടുത്താണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. 

രണ്ടാം പകുതി തുടങ്ങി 54ാം മിനിറ്റിൽ ഒഡിഷ സമനില ഗോള്‍ കണ്ടെത്തി. ജെറിയാണ് ഒഡിഷയ്ക്ക് വേണ്ടി വല കുലുക്കിയത്. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ഗോള്‍ വന്നത്. കാര്‍ലോസ് ഡെല്‍ഗാഡോയുടെ ലോങ് റേഞ്ചര്‍ ഗോള്‍കീപ്പര്‍ ഗില്‍ തട്ടിയെങ്കിലും കൈയിലാക്കാനായില്ല. പിന്നാലെ പന്ത് പിടിച്ചെടുത്ത് ജെറി വലയിലേക്ക് ഷോട്ടുതിര്‍ത്തു. 

മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി നല്‍കിക്കൊണ്ട് ഒഡിഷ രണ്ടാം ഗോളടിച്ചത്. 86ാം മിനിറ്റില്‍ പെഡ്രോ മാര്‍ട്ടിനാണ് ടീമിനായി വല കുലുക്കിയത്. പന്തുമായി മുന്നേറിയ പെഡ്രോയുടെ കരുത്തുറ്റ ഷോട്ട് തടയാന്‍ ഗില്ലിന് സാധിച്ചില്ല. ലോങ് വിസിൽ മുഴങ്ങുമ്പോൾ രണ്ടാം തോൽവിയിലേക്ക് ബ്ലാസ്റ്റേഴ്സ് വീണു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'

15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് സിങ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?