മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരം മരിച്ചു വിഡിയോ ദൃശ്യം
Sports

ഫുട്‌ബോള്‍ മത്സരത്തിനിടെ മിന്നല്‍; കളിക്കാര്‍ തെറിച്ചുവീണു; ഒരു മരണം; വിഡിയോ

ക്ലബുകളായ ഫാമിലിയാ ചോക്കയും യുവന്റസ് വെല്ലവിസ്റ്റയും തമ്മിലായിരുന്നു മത്സരം.

Author : സമകാലിക മലയാളം ഡെസ്ക്

ലിമ: മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരം മരിച്ചു. പെറുവിലെ ആന്‍ഡിയന്‍ നഗരത്തില്‍ നടന്ന ഒരു അമേച്വര്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം. റഫറി ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

39കാരനായ ജോസ് ഡി ലാ ക്രൂസ് മരിച്ചത്. ക്ലബുകളായ ഫാമിലിയാ ചോക്കയും യുവന്റസ് വെല്ലവിസ്റ്റയും തമ്മിലായിരുന്നു മത്സരം. പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെ ആന്‍ഡിയന്‍ നഗരത്തില്‍ വച്ചായിരുന്നു സംഭവം.

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ശക്തമായ മിന്നലിനെ തുടര്‍ന്ന് കളി അവസാനിപ്പിച്ച് റഫറിയും താരങ്ങളും ഗ്രൗണ്ടിലൂടെ നടന്നുപോകുന്നതിനിടെയാണ് വീണ്ടും മിന്നലുണ്ടായത്. ലാ ക്രൂസിന് മിന്നല്‍ ഏല്‍ക്കുന്നതും റഫറിയും മറ്റുതാരങ്ങളും കളിക്കളത്തില്‍ തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT