Phil Salt’s Stunning One-Handed Catch Ends Ishan Kishan’s Blazing Knock in IPL 2026 Opener. RCB/X
Sports

അമ്പോ,ഇതെന്താ പക്ഷിയാണോ?; ഇഷാനെ ഉഗ്രൻ ക്യാച്ചിലൂടെ പുറത്താക്കി ഫിൽ സാൾട്ട് -വിഡിയോ

ഇന്നത്തെ മത്സരത്തിൽ ക്യാപ്റ്റനായി കളത്തിലിറങ്ങിയതോടെ രണ്ട് റെക്കോർഡുകൾ കൂടി ഇഷാൻ കിഷൻ സ്വന്തമാക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ ആർസിബിയ്ക്കെതിരെ മികച്ച സ്കോർ കണ്ടെത്താൻ ഹൈദരാബാദ് ബാറ്റർമാർക്ക് കഴിഞ്ഞിരുന്നു. നായകൻ ഇഷാൻ കിഷന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് 201 റൺസ് നേടാൻ ടീമിന് സാധിച്ചത്. ഒരു ഘട്ടത്തിൽ ഇഷാൻ സെഞ്ച്വറി നേടുമെന്ന് വരെ ആരാധകർ ഉറപ്പിച്ചിരുന്നു.

എന്നാൽ, 16 മത്തെ ഓവർ എറിയാൻ എത്തിയ അഭിനന്ദൻ സിങ് കാര്യങ്ങൾ മാറ്റി മറിച്ചു. അഭിനന്ദൻ എറിഞ്ഞ ബൗൾ കൂറ്റനടിക്ക് ശ്രമിച്ച ഇഷാന്റെ നീക്കം പാളി. ബൗണ്ടറി ലൈനിൽ ഒറ്റകൈ കൊണ്ട് ചാടിപ്പിടിച്ചാണ് ഫിൽ സാൾട്ട് ഇഷാനെ പുറത്താക്കിയത്. അവിശ്വസനീയമായ ഈ ക്യാച്ച് കണ്ട ഒരു നിമിഷം കാണികളും തലയിൽ കൈ വെച്ച് ഇരുന്നു പോയി.

അതേ സമയം, ഇന്നത്തെ മത്സരത്തിൽ ക്യാപ്റ്റനായി കളത്തിലിറങ്ങിയതോടെ രണ്ട് റെക്കോർഡുകൾ കൂടി ഇഷാൻ കിഷൻ സ്വന്തമാക്കിയിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ നായകൻ, ഫ്രാഞ്ചൈസി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ക്യാപ്റ്റൻ എന്ന റെക്കോർഡുമാണ് ഇഷാൻ കിഷൻ സ്വന്തമാക്കിയത്.

27 വയസ്സും 253 ദിവസവുമാണ് ഇഷാൻ കിഷന്റെ പ്രായം. 2018 ൽ 27 വയസ്സും 244 ദിവസവും പ്രായമുള്ളപ്പോൾ ടീമിനെ നയിച്ച ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണാണ് ഈ പട്ടികയിൽ ഒന്നാമത്.

Phil Salt’s Stunning One-Handed Catch Ends Ishan Kishan’s Blazing Knock in IPL 2026 Opener.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞത്തേക്ക് വന്‍വിദേശ നിക്ഷേപം; അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങി തുറമുഖ ഭീമന്‍ എംഎസ്‌സി

നിശ്ചയിച്ച വിവാഹം മുടങ്ങിയോ? നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടോ; നിയമവശങ്ങള്‍ അറിയാം

'മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!'; 'കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ', വ്യാജ വാർത്തകളിൽ പ്രതികരിച്ച് ഉർഫി ജാവേദ്

'ഉര്‍വശി ചേച്ചി ക്ഷമിക്കണം'; 'കടുകു വറ' സീനുമായി വിദ്യ ബാലന്‍; രണ്ടാളും ഒരുമിച്ചൊരു സിനിമ വേണമെന്ന് ആരാധകര്‍

​'ക്രിസ്റ്റ്യാനോ റൊണാൾഡോ കുറ്റിയടിച്ച് ചുമ്മാ നിൽക്കുകയല്ലേ... ശരീരം അനക്കി കളിക്കാൻ പറയു!'