ഫോട്ടോ: ട്വിറ്റർ 
Sports

മഴ മാറി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ അഞ്ചാം ദിനം കളി പുനരാരംഭിച്ചു

മഴ മാറി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ അഞ്ചാം ദിനം കളി പുനരാരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സതാംപ്ടൻ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരാട്ടം പുനരാരംഭിച്ചു. നാലാം ​ദിനം പൂർണമായും അഞ്ചാം ദിനമായ ഇന്ന് ഒരു മണിക്കൂർ നേരവും കളി നടന്നില്ല. മഴ മാറി നിന്നതോടെ അഞ്ചാം ദിവസത്തെ കളി ആരംഭിച്ചു. 

ഒടുവിൽ വിവരം കിട്ടുമ്പോൾ ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൻ 14 റൺസുമായും വെറ്ററൻ താരം റോസ് ടെയ്ലർ 11 റൺസുമായും ക്രീസിൽ. 30 റൺസെടുത്ത ടോം ലാതം 54 റൺസെടുത്ത ഡെവോൺ കോൺവേയുമാണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 217 റൺസിന് പുറത്തായിരുന്നു. 

ടെസ്റ്റിന്റെ ആദ്യദിനവും മഴമൂലം ഉപക്ഷിച്ചിരുന്നു. മഴ മാറി നിന്ന 2 ദിവസങ്ങളിൽ വെളിച്ചക്കുറവുമൂലം മത്സരം നേരത്തേ അവസാനിപ്പിക്കേണ്ടിയും വന്നു. ഒരു റിസർവ് ദിനം കൂടി ബാക്കിയുണ്ടെങ്കിലും മത്സരത്തിൽ ജേതാക്കളെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്നാണു വിലയിരുത്തൽ.

ഇതുവരെ 141.1 ഓവറുകളാണു കളി നടന്നത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 217 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 2ന് 101 എന്ന നിലയിലാണ്. ഇന്ത്യയെക്കാൾ 116 റൺസ് പിന്നിൽ. 12 റൺസുമായി നായകൻ കെയ്ൻ‌ വില്യംസനും റണ്ണൊന്നുമെടുക്കാതെ റോസ് ടെയ്‌ലറുമാണ് ക്രീസിൽ. ടെസ്റ്റ് സമനിലയിലായാൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം