ഫയല്‍ ചിത്രം 
Sports

'ദയവായി സ്വിഗ്ഗി കൂടി വാങ്ങു'; ഇലോണ്‍ മസ്‌കിനോട് ശുഭ്മാന്‍ ഗില്‍

ഇലോണ്‍ മസ്‌കിനോട് സ്വിഗ്ഗി കൂടി വാങ്ങുമോ എന്ന ചോദ്യവവുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇലോണ്‍ മസ്‌കിനോട് സ്വിഗ്ഗി കൂടി വാങ്ങുമോ എന്ന ചോദ്യവവുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതോടെയാണ് ഗില്ലിന്റെ ആവശ്യം. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ കഴിഞ്ഞ ദിവസം ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയിരുന്നു. 44 ബില്യണ്‍ ഡോളറിനാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. പിന്നാലെ തങ്ങള്‍ക്ക് തടസം നേരിടുന്ന പല ബ്രാന്‍ഡുകളും ചൂണ്ടി ഇതെല്ലാം വാങ്ങാമോ എന്ന ചോദ്യങ്ങളുടെ പെരുമഴയാണ് ഇലോണ്‍ മസ്‌കിന് നേര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയര്‍ന്നത്. 

ഇലോണ്‍ മസ്‌ക്, ദയവായി സ്വിഗ്ഗി കൂടി വാങ്ങു. അതോടെ അവര്‍ സമയത്തിന് തന്നെ എത്തിക്കുമല്ലോ എന്നാണ് ഗില്‍ ട്വിറ്ററില്‍ കുറിച്ചത്. പിന്നാലെ ഗില്ലിന് മറുപടിയുമായി സ്വിഗ്ഗിയും എത്തി. പ്രിയപ്പെട്ട ഗില്‍, നിങ്ങളുടെ ഓര്‍ഡര്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഏറ്റു. കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കൂ. മറ്റൊരു ആരോപണം വരുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരിക്കും, ഗില്ലിന് മറുപടിയായി സ്വിഗ്ഗി ട്വിറ്ററില്‍ കുറിച്ചു. 

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണിങ് ബാറ്ററാണ് ഗില്‍. 8 കളിയില്‍ നിന്ന് ഇതുവരെ ഗില്ലിന് നേടാനായത് 229 റണ്‍സ്. ഇന്ന് ബാംഗ്ലൂരിന് എതിരെ ഗുജറാത്ത് കളത്തിലിറങ്ങും. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'