ഷമി, മോദി ട്വിറ്റര്‍, പിടിഐ
Sports

'പരിക്ക് ധൈര്യത്തോടെ മറികടക്കുമെന്നു എനിക്ക് ഉറപ്പുണ്ട്'

ഷമിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കണങ്കാലിനു പരിക്കേറ്റ് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമിക്കുന്ന ഇന്ത്യന്‍ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശസ്ത്രക്രിയ വിജയകരമായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഷമി ട്വിറ്ററില്‍ പങ്കിട്ടിരുന്നു. ഈ ചിത്രങ്ങള്‍ റീ ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രിയുടെ ആശംസ.

'ഷമി നിങ്ങള്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ. നല്ല ആരോഗ്യം ആശംസിക്കുന്നു. അങ്ങേയറ്റത്തെ ധൈര്യത്തോടെ ഈ പരിക്കിനെ നിങ്ങള്‍ മറികടക്കുമെന്നു എനിക്കു ഉറപ്പുണ്ട്'- മോദി ആശംസകള്‍ നേര്‍ന്നു എക്‌സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കണങ്കാലിനു പരിക്കേറ്റ ഷമിക്ക് ലണ്ടനിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും താരത്തിന്റെ തിരിച്ചു വരവ് വൈകുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഷമിക്കു ഐപിഎല്‍ നഷ്ടമാകും. വരാനിരിക്കുന്ന ടി20 ലോകകപ്പ് പോരാട്ടത്തിനു താരം പങ്കെടുക്കുമോ എന്നു ഉറപ്പുമില്ല.

ശസ്ത്രക്രിയ വിജയകരമാണെന്നു വ്യക്തമാക്കി ഹോസ്പിറ്റലില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കിട്ടിരുന്നു. ലോകകപ്പിലെ മിന്നും പ്രകടനത്തിനു താരം ഇന്ത്യക്കായി കളിക്കാനിറങ്ങിയിട്ടില്ല. ജനുവരിയില്‍ പരിക്കിന് ഇഞ്ചക്ഷന്‍ ചെയ്യാനായി ലണ്ടനിലേക്ക് ഷമി പോയിരുന്നു. എന്നാല്‍ ഈ ഇഞ്ചക്ഷന്‍ ഫലം കണ്ടില്ല. പിന്നാലെയാണ് ശസ്ത്രക്രിയ നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT