മനു ഭാകര്‍ പിടിഐ
Sports

0.1 പോയിന്റിന് വെള്ളി നഷ്ടപ്പെട്ടെങ്കിലും..., മനു ഭാകര്‍ രാജ്യത്തിന് അഭിമാനം; ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി- വീഡിയോ

പാരിസ് ഒളിംപിക്‌സില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി ഇന്ത്യയുടെ അഭിമാന താരമായി മാറിയിരിക്കുകയാണ് ഹരിയാന സ്വദേശിയായ മനു ഭാകര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി ഇന്ത്യയുടെ അഭിമാന താരമായി മാറിയിരിക്കുകയാണ് ഹരിയാന സ്വദേശിയായ മനു ഭാകര്‍. ഇതിന് പിന്നാലെ മനു ഭാകറിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

'ഒരുപാട് അഭിനന്ദനങ്ങള്‍ മനു. നിങ്ങളുടെ വിജയത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. 0.1 പോയിന്റിന് വെള്ളി നഷ്ടപ്പെട്ടെങ്കിലും രാജ്യത്തിന് നിങ്ങള്‍ അഭിമാനമായി. നിങ്ങള്‍ക്ക് രണ്ട് തരത്തിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. നിങ്ങള്‍ വെങ്കല മെഡല്‍ നേടി. ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടറായി. ടോക്കിയോ ഒളിംപിക്‌സില്‍ റൈഫിള്‍ നിങ്ങളെ ചതിച്ചു. എന്നാല്‍ ഇത്തവണ നിങ്ങള്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു. മറ്റ് വിഭാഗങ്ങളിലും നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'- മോദിയുടെ വാക്കുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് അവിടെ ലഭിക്കുന്ന സൗകര്യങ്ങള്‍ എല്ലാം മികച്ചതാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 2024ലെ ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് ശേഷം മനുവിന് തന്റെ കുടുംബവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചോ?. മനുവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്ത അവരുടെ കുടുംബത്തിനും ഇത് അഭിമാന നിമിഷമാണ്'- മോദി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT