എക്‌സ് 
Sports

ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ എത്തി;  മോദിയുടെ സാന്നിദ്ധ്യംതാരങ്ങളുടെ മനോവീര്യം ഉയര്‍ത്തി: റിവാബ ജഡേജ 

മോദിയുടെ സന്ദര്‍ശനം ടീമിന്റെ മനോവീര്യം ഉയര്‍ത്തിയതായും റിവാബ പറഞ്ഞു. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ്  റൂമിലെത്തി താരങ്ങളെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബിജെപി എംഎല്‍എയും  രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ
റിവാബ ജഡേജ. മോദിയുടെ സന്ദര്‍ശനം ടീമിന്റെ മനോവീര്യം ഉയര്‍ത്തിയതായും റിവാബ പറഞ്ഞു. 

ഗുജറാത്തിലെ ജാംനഗര്‍ നോര്‍ത്ത് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് റിവാബ ജഡേജ. ഇന്ത്യന്‍ ടീമിന്റെ  ഡ്രസ്സിംഗ് റൂമിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യം അനുകമ്പയുടെ രാഷ്ട്രതന്ത്രത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി മോദി ഡ്രസ്സിങ് റൂമില്‍ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിക്കുന്ന വീഡിയോയും റിവാബ എക്സില്‍ പങ്കുവെച്ചു. 

'വിജയത്തിന്റെയും തോല്‍വിയുടെയും നിമിഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അചഞ്ചലമായ നേതൃത്വം തിളങ്ങുന്നു. ലോകകപ്പ് തോല്‍വിക്ക് ശേഷം ഡ്രസ്സിംഗ് റൂമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം അനുകമ്പയുള്ള രാഷ്ട്രതന്ത്രത്തെയും പ്രോത്സാഹനത്തിന്റെയും ഐക്യത്തിന്റെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു,' അവര്‍ എക്‌സില്‍ കുറിച്ചു. നവംബര്‍ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ കാണാന്‍  റിവാബ ജഡേജയും ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമര്‍സ് ലുക്കിന് വിമര്‍ശനം

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

SCROLL FOR NEXT