എന്തുകൊണ്ട് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയച്ചു? ഡേവിഡ് വാര്‍ണറുടെ വെളിപ്പെടുത്തല്‍ 

ടൂര്‍ണമെന്റില്‍ ടീമിനെ നയിച്ച രീതിയും ഫൈനലിലെ തന്ത്രങ്ങള്‍ക്കും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെ വാര്‍ണര്‍ പ്രശംസിച്ചു.
ലോക കിരീടത്തിൽ മുത്തമിടുന്ന വാർണറും മാക്സ്‍വെല്ലും/ പിടിഐ
ലോക കിരീടത്തിൽ മുത്തമിടുന്ന വാർണറും മാക്സ്‍വെല്ലും/ പിടിഐ

ലോകകപ്പില്‍ കലാശപ്പോരില്‍ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനിയക്കാന്‍ എടുത്ത തീരുമാനത്തെ കുറിച്ച് പറഞ്ഞ് ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. ലോകകപ്പ് ഫൈനലിന് തലേദിവസം ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് ഓസ്‌ട്രേലിയ ചിന്തിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് തന്നെ തീരുമാനം മാറ്റിയെന്നും വാര്‍ണര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലിലാണ് വാര്‍ണറുടെ വെളിപ്പെടുത്തല്‍. 

ഫൈനല്‍ മത്സരത്തിന്റെ തലേദിവസം രാത്രിയില്‍ എന്തുചെയ്യണം എന്നതിനെക്കുറിച്ച് രണ്ട് മണിക്കൂറോളം നല്ല രീതിയില്‍ ചര്‍ച്ച ചെയ്തു. ആദ്യം ബാറ്റ് ചെയ്താല്‍ നല്ല രീതിയില്‍ സ്‌കോര്‍ ചെയ്ത് സ്‌കോര്‍ ഉയര്‍ത്താമെന്നായിരുന്നു കണക്കുകള്‍ പറഞ്ഞത്. എന്നാല്‍ ഈ ചോദ്യം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ ഞങ്ങളില്‍ ഭൂരിഭാഗവും പേസിങ്ങിനെ പിന്തുണച്ചതാണ് ഓര്‍ക്കുന്നത് വാര്‍ണര്‍ പറഞ്ഞു.  

ടീം ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുമ്പ് സാഹചര്യങ്ങള്‍ നന്നായി മനസ്സിലാക്കി ചെയ്യണമെന്ന് ടീം തീരുമാനിച്ചതായും നന്നായി ബൗളിങ് ചെയ്യാനായാല്‍ സാഹചര്യങ്ങള്‍ അനുകൂലമാക്കാമെന്ന് കരുതിയതായും വാര്‍ണര്‍ പറഞ്ഞു. 
 നന്നായി ബൗള്‍ ചെയ്യുകയും സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്താല്‍, നമുക്ക് ചേസിങ് മികച്ച രീതിയില്‍ നടത്താന്‍ കഴിയുമെന്ന തീരുമാനത്തിലെത്തിയെന്നും വാര്‍ണര്‍ പറഞ്ഞു. 

ടൂര്‍ണമെന്റില്‍ ടീമിനെ നയിച്ച രീതിയും ഫൈനലിലെ തന്ത്രങ്ങള്‍ക്കും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെ വാര്‍ണര്‍ പ്രശംസിച്ചു. കമ്മിന്‍സ് മത്സരത്തിലുട നീളം ശാന്തനായിരുന്നു. തന്റെ ഫീല്‍ഡിംഗ് പ്ലേസ്‌മെന്റുകള്‍, പ്രതിരോധം എന്നിവയ്ക്ക് ഇംഗ്ലണ്ടില്‍ കമ്മിന്‍സ് വിമര്‍ശനം നേരിട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com