പൊള്ളാര്‍ഡ്/ഫയല്‍ ചിത്രം 
Sports

ടോപ് 5 ട്വന്റി20 കളിക്കാരെ തെരഞ്ഞെടുത്ത് പൊള്ളാര്‍ഡ്; രോഹിത്തും കോഹ്‌ലിയും പുറത്ത്

വിരാട് കോഹ്‌ലി, ബൂമ്ര, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പൊള്ളാര്‍ഡിന്റെ ടോപ് 5ല്‍ ഇടംപിടിച്ചില്ല

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ് തെരഞ്ഞെടുത്ത ടോപ് 5 ട്വന്റി20 കളിക്കാരുടെ പട്ടികയിലേക്കാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ. വിരാട് കോഹ്‌ലി, ബൂമ്ര, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പൊള്ളാര്‍ഡിന്റെ ടോപ് 5ല്‍ ഇടംപിടിച്ചില്ല. 

ക്രിസ് ഗെയ്ല്‍, മലിംഗ, സുനില്‍ നരെയ്ന്‍, എംഎസ് ധോനി എന്നിവരാണ് പൊള്ളാര്‍ഡിന്റെ പട്ടികയില്‍ ഇടം നേടിയത്. ട്വന്റി20 ലോകകപ്പിന്റെ ഭാഗമായി ഐസിസിയുമായുള്ള അഭിമുഖത്തിലാണ് പൊള്ളാര്‍ഡ് ടോപ് 5 ട്വന്റി20 താരങ്ങളെ തെരഞ്ഞെടുത്തത്. 

സ്വന്തം പേരും പൊള്ളാര്‍ഡ് ഇവിടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നു. ഇത് എന്റെ ലോക ട്വന്റി20 ഇലവന്‍ ആവുമ്പോള്‍ ഞാനും അതില്‍ ഉണ്ടാകണം. എനിക്കും കളിക്കേണ്ടതുണ്ട്. ട്വന്റി20യിലേക്ക് എത്തുമ്പോള്‍ എന്റെ റെക്കോര്‍ഡുകള്‍ തന്നെ സംസാരിക്കും, പൊള്ളാര്‍ഡ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം