ഫയല്‍ ചിത്രം 
Sports

മോശം ഫോം; രാഹുലിനെ ട്വന്റി20 ടീമില്‍ നിന്ന് ഒഴിവാക്കിയേക്കും

ട്വന്റി20 ലോകകപ്പിലെ ആറ് മത്സരങ്ങളില്‍ നാല് കളിയിലും തന്റെ സ്‌കോര്‍ രണ്ടക്കം കടത്താതെയാണ് കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ടീമില്‍ നിന്ന് കെ എല്‍ രാഹുലിനെ ഒഴിവാക്കുന്നു. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ചേതന്‍ ശര്‍മ തലവനായ സെലക്ഷന്‍ പാനല്‍ കെ എല്‍ രാഹുലിനെ ഒഴിവാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. 

ട്വന്റി20 ലോകകപ്പിലെ ആറ് മത്സരങ്ങളില്‍ നാല് കളിയിലും തന്റെ സ്‌കോര്‍ രണ്ടക്കം കടത്താതെയാണ് കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയത്. പുതിയ സെലക്ഷന്‍ പാനലിനെ തെരഞ്ഞെടുക്കാന്‍ ഇനിയും സമയമെടുക്കും എന്നിരിക്കെ ചേതന്‍ ശര്‍മ തലവനായ സെലക്ഷന്‍ കമ്മറ്റി തന്നെ ലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ തെരഞ്ഞെടുക്കാനാണ് സാധ്യത. 

ട്വന്റി20 ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതോടെയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. പുതിയ കമ്മിറ്റി അധികാരമേല്‍ക്കാന്‍ ഒരാഴ്ച കൂടി സമയമെടുത്തേക്കും. ജനുവരി മൂന്നിനാണ് ശ്രീലങ്കക്കെതിരായ പരമ്പര ആരംഭിക്കുന്നത്. 

രോഹിത് ശര്‍മ പരിക്കില്‍ നിന്ന് മുക്തനാവാത്ത സാഹചര്യത്തില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും. ട്വന്റി20യില്‍ കെ എല്‍ രാഹുലിന്റെ മോശം വര്‍ഷമാണ് കടന്നു പോകുന്നത്. ബാറ്റിങ് ശരാശരി 28.93 മാത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി