ഫോട്ടോ: ട്വിറ്റർ 
Sports

ഹൈജമ്പില്‍ വെള്ളിയുമായി പ്രവീണ്‍ കുമാര്‍; പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 11

2.07 മീറ്റര്‍ ചാടിയാണ് 18കാരനായ പ്രവീണ്‍ കുമാര്‍ പാലാരിംപിക്‌സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യ ഹൈജമ്പില്‍ വെള്ളി. ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് വെള്ളി നേടിയത്. 

2.07 മീറ്റര്‍ ചാടിയാണ് 18കാരനായ പ്രവീണ്‍ കുമാര്‍ പാലാരിംപിക്‌സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. പ്രവീണ്‍ കുമാറിന്റെ നേട്ടത്തോടെ ടോക്യോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ 11 മെഡലുകളായി. 

മൂന്ന് ശ്രമത്തിലും 2.10മീ കണ്ടെത്താന്‍ പ്രവീണിന് കഴിഞ്ഞില്ല. എങ്കിലും തന്റെ ഏറ്റവും മികച്ച ദൂരവും ഏഷ്യന്‍ റെക്കോര്‍ഡും ഇവിടെ കണ്ടെത്തിയാണ് പ്രവീണ്‍ വെള്ളിയുമായി ടോക്യോയില്‍ നിന്ന് മടങ്ങുന്നത്. പ്രവീണിന്റെ കഠിനാധ്വാനത്തിന്റേയും സമര്‍പ്പണത്തിന്റേയും ഫലമാണ് ഈ മെഡല്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്