du plessis,preity zinta X
Sports

'ആക്ഷന്‍ ഹീറോ ഡുപ്ലെസി, നായിക പ്രീതി സിന്റ, ഒരു സിനിമ ചെയ്തുകൂടേ?'; മറുപടിയുമായി താരം

ജയ്പുരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ഫീല്‍ഡ് ചെയ്യുന്ന ഡുപ്ലെസിയുടെ പ്രീതി സിന്റ നില്‍ക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഫാഫ് ഡുപ്ലെസിയുടെയും(du plessis) പഞ്ചാബ് കിങ്‌സ് ടീം ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റയുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ അവിചാരിതമായി ഒരു ആരാധകന്റെ ഫോണില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ജയ്പുരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ഫീല്‍ഡ് ചെയ്യുന്ന ഡുപ്ലെസിയുടെ പിന്നില്‍ പ്രീതി സിന്റ നില്‍ക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമാ ഫ്രെയിമിനെപ്പോലും തോല്‍പ്പിക്കുന്നതാണ് ഈ ചിത്രമെന്നാണ് ആരാധകരുടെ പക്ഷം. ഡുപ്ലേസിയെ കണ്ടാല്‍ ഒരു ആക്ഷന്‍ ഹീറോയേപ്പോലെയുണ്ടെന്നും പ്രീതി സിന്റയ്‌ക്കൊപ്പം ഡുപ്ലെസിയെ നായകനാക്കി ഒരു സിനിമ ചെയ്യൂ എന്നുമായിരുന്നു ആരാധകന്റെ ആവശ്യം. എന്നാല്‍ ആരാധക പ്രതികരണങ്ങള്‍ക്ക് ഡുപ്ലെസി മറുപടിയുമായി എത്തി. 'ആ സിനിമ യാഥാര്‍ഥ്യമാക്കൂ' എന്നായിരുന്നു ഡുപ്ലെസിയുടെ മറുപടി.

'ഫാഫ് ഡുപ്ലെസിയെയും പ്രീതി സിന്റയെയും വച്ച് ആരെങ്കിലും ഒരു സിനിമ ചെയ്യൂ. ഡുപ്ലെസിയെ കണ്ടാല്‍ ഒരു ആക്ഷന്‍ ഹീറോയേപ്പോലെയുണ്ട്. പ്രീതി സിന്റയാണെങ്കില്‍ പ്രായം കൂടും തോറും കൂടുതല്‍ സുന്ദരിയുമാകുന്നു. ഇവരെ വച്ച് ഒരു സ്‌പോര്‍ട്‌സ് ഡ്രാമയോ റോയല്‍ റൊമാന്‍സ് ചിത്രമോ പ്ലാന്‍ ചെയ്യാം. ഈ ദൃശ്യ സമ്പൂര്‍ണത നഷ്ടമാക്കരുത്' - ഇതായിരുന്നു വൈറല്‍ ചിത്രം പങ്കുവച്ച ആരാധകന്റെ കുറിപ്പ്.

വൈറല്‍ ചിത്രത്തിന് പിന്നാലെ ഡുപ്ലെസിയുടെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് ഡുപ്ലേസിയും പ്രീതി സിന്റയും സംസാരിക്കുന്ന ചിത്രങ്ങള്‍ കോര്‍ത്തിണക്കി വിഡിയോയും പങ്കിട്ടു. പ്രീതി സിന്റ അഭിനയിച്ച 'കല്‍ ഹോ നഹോ' എന്ന ചിത്രത്തിലെ പ്രശസ്ത ഗാനമാണ് പശ്ചാത്തല സംഗീതമായി നല്‍കിയത്.

'വിദേശത്ത് വിജയിക്കാന്‍ ബ്ലൂപ്രിന്റുണ്ടാക്കിയവര്‍'; കോഹ്‌ലിയുടെയും രോഹിതിന്റെയും വിരമിക്കലിനെ കുറിച്ച് ഗില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു