ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഹള്‍ സിറ്റിക്കെതിരെ സമനില പിടിച്ച് രക്ഷപ്പെട്ട് ചെല്‍സി. സ്വന്തം തട്ടകത്തില്‍ 2-2 എന്ന സ്‌കോറിനാണ് ചെല്‍സി സമനില പിടിച്ചെടുത്തത്.
കളിയുടെ ഏഴാം മിനിറ്റില്‍ മോര്‍ഗാന്‍ റോജേഴ്‌സിലൂടെ ചെല്‍സി മുന്നിലെത്തി. എന്നാല്‍ ആറ് മിനിറ്റിനിടെ 2 ഗോള്‍ വഴങ്ങേണ്ടി വന്നത് അവരെ പ്രതിരോധത്തിലാക്കി. 28, 34 മിനിറ്റുകളില്‍ ഹള്‍ സിറ്റി താരം മുഹമ്മദ് ബല്ലൗമിയാണ് ചെല്‍സിയെ ഞെട്ടിച്ചത്.
ഒടുവില്‍ ജാവോ പെഡ്രോയാണ് ചെല്‍സിക്ക് സമനില ഗോള്‍ സമ്മാനിച്ചത്. 66ാം മിനിറ്റിലാണ് താരം വല ചലിപ്പിച്ചത്. പോയിന്റ് പട്ടികയില്‍ 8 പോയിന്റുമായി ഹള്‍ സിറ്റി മൂന്നാമതും 7 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്തും നില്‍ക്കുന്നു.
ജയിക്കാതെ വില്ല
ആസ്റ്റന്‍ വില്ലയുടെ ഈ സീസണിലെ മോശം ഫോം തുടരുന്നു. സ്വന്തം തട്ടകമായ വില്ല പാര്‍ക്കില്‍ അവര്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോടു പരാജയപ്പെട്ടു. വിജയമില്ലാതെ തുടരെ നാലാം പോരാണ് അവര്‍ പൂര്‍ത്തിയാക്കുന്നത്. ഒരു സമനിലയും മൂന്ന് തോല്‍വിയുമാണ് സീസണിലെ നിലവിലെ അവരുടെ അവസ്ഥ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോട്ടിങ്ഹാമിന്റെ വിജയം. അവരുടെ സീസണിലെ ആദ്യ ജയം കൂടിയാണിത്. കളിയുടെ 46ാം മിനിറ്റില്‍ ലിയാം ഡിലാപിലൂടെ നോട്ടിങ്ഹാം ലീഡെടുത്തു. 74ാം മിനിറ്റില്‍ അലിസന്‍ വില്ലയ്ക്ക് സമനില സമ്മാനിച്ചു. എന്നാല്‍ 88ാം മിനിറ്റില്‍ ഇഗോര്‍ ജീസസ് വില്ലയുടെ ഹൃദയം തകര്‍ത്ത് പന്ത് വലയിലാക്കിയതോടെ അവര്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തി.
മറ്റ് മത്സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂളിന് ഗോളില്ലാ സമനില. ആല്‍ഫീല്‍ഡില്‍ അവരെ ഗോളടിക്കാന്‍ സമ്മതിക്കാതെ ഫുള്‍ഹാം പൂട്ടി. നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് നിലവില്‍ ലിവര്‍പൂളിനുള്ളത്. മൂന്ന് പോരാട്ടങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഇപ്‌സ്‌വിച് ടൗണ്‍ അട്ടിമറിച്ചു. ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അട്ടിമറിച്ച അവര്‍ സീസണിലെ രണ്ടാം ജയമാണ് സ്വന്തമാക്കിയത്. ബേണ്‍മത്- ബ്രെന്‍ഡ്‌ഫോര്‍ഡ് പോരാട്ടം 2-2ന് സമനില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates