തോൽവിയുടെ നിരാശയിൽ മാഞ്ചസ്റ്ററിന്റെ ലിസാൻഡ്രോ മാർട്ടിനസ് എപി
Sports

തരംതാഴല്‍ ദൂരം വെറും 7 പോയിന്റ് മാത്രം! വീണ്ടും നാണംകെട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

സ്വന്തം മൈതാനമായ ഓള്‍ഡ്ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പിന്നെയും വീണു. അടുത്ത നാണക്കേടിലേക്ക് ഇത്തവണ അവരെ തള്ളിയിട്ടത് ന്യൂകാസില്‍ യുനൈറ്റഡ്.

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍ സ്വന്തം തട്ടകത്തില്‍ ന്യൂകാസിലിനോട് 0-2നാണ് പരാജയപ്പെട്ടത്. ചെല്‍സിയും തുടരെ രണ്ടാം തോല്‍വി നേരിട്ടു. ഇത്തവണ ഇപ്‌സ്‌വിച് ടൗണാണ് മുന്‍ ചാംപ്യന്‍മാരെ അട്ടിമറിച്ചത്. നോട്ടിങ്ഹാം ഫോറസ്റ്റും ജയം സ്വന്തമാക്കി. ആസ്റ്റന്‍ വില്ല- ബ്രൈറ്റന്‍ പോര് സമനിലയില്‍.

തുടരെ 3 തോല്‍വികള്‍

ന്യൂകാസിലിന്റെ ആദ്യ ​ഗോൾ മാഞ്ചസ്റ്റർ വലയിലേക്ക്

റുബന്‍ അമോറിമിനെ കൊണ്ടു വന്നു മുഖം മിനുക്കാനുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ശ്രമം ഇതുവരെ ട്രാക്കില്‍ കയറിയിട്ടില്ല. തുടരെ മൂന്ന് മത്സരങ്ങളായി അവര്‍ പ്രീമിയര്‍ ലീഗില്‍ പരാജയപ്പെടുന്നു. ന്യൂകാസിലിനോട് രണ്ട് ഗോള്‍ വഴങ്ങിയാണ് ഇത്തവണ തോറ്റത്. തോല്‍വിയോടെ അവര്‍ 14ാം സ്ഥാനത്ത്. തരംതാഴ്ത്തല്‍ ഭീഷണി നേരിടുകയാണ് അവര്‍. ഇനിയും തിരിച്ചു വന്നില്ലെങ്കില്‍ പ്രീമിയര്‍ ലീഗില്‍ നിന്നു തന്നെ പുറത്താകേണ്ട സ്ഥിതിയിലേക്കാണ് അവര്‍ പോകുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 22 പോയിന്റുകള്‍. നിലവില്‍ റെലഗേഷന്‍ സോണില്‍ 18ാം സ്ഥാനത്തുള്ള ഇപ്‌സ്‌വിച് ടൗണിന് 15 പോയിന്റുകള്‍.

ചെല്‍സിയും തോറ്റു

ചെൽസി- ഇപ്സ്‍വിച് ടൗൺ മത്സരം

കഴിഞ്ഞ സീസണിലെ നിരാശയ്ക്ക് ഇത്തവണ മികച്ച ഫലങ്ങളിലൂടെ പരിഹാരം കണ്ട് മുന്നേറുന്നതിനിടെയാണ് ചെല്‍സിയുടെ തുടരെയുള്ള തോല്‍വികള്‍. ഇത്തവണ നിലവില്‍ തരംതാഴ്ത്തല്‍ സോണിലുള്ള ഇപ്‌സ്‌വിച് ടൗണ്‍ അവരെ അട്ടിമറിച്ചു. 2-0ത്തിനാണ് ചെല്‍സി വീണത്. പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാമതാണ് ചെല്‍സി.

വില്ലയെ തളച്ച് ബ്രൈറ്റന്‍

വില്ല പരിശീലകൻ ഉനായ് എംറിയുടെ നിരാശ

ആസ്റ്റന്‍ വില്ലയുടെ ജയിക്കാനുള്ള മോഹം ബ്രൈറ്റന്‍ തല്ലിക്കെടുത്തി. 12ാം മിനിറ്റില്‍ ലീഡ് വഴങ്ങിയിട്ടും വില്ല രണ്ട് ഗോളടിച്ച് തിരിച്ചു വന്നു. എന്നാല്‍ കളിയുടെ അവസാന ഘട്ടത്തില്‍ അവര്‍ ഗോള്‍ വഴങ്ങിയതോടെ പോരാട്ടം 2-2നു അവസാനിച്ചു.

മിലാനും റോമയും

എസി മിലാൻ- റോമ പോരാട്ടം

ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന്‍- റോമ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. 1-1നാണ് പോരാട്ടം സമനിലയില്‍ അവസാനിച്ചത്. മറ്റ് മത്സരങ്ങളില്‍ ഫാബ്രിഗസ് പരിശീലിപ്പിക്കുന്ന കൊമോ- ലെക്‌സയെ 2-0ത്തിനു വീഴ്ത്തി. സനേറ്റി പരിശീലകിപ്പിക്കുന്ന വെറോന 3-2നു ബൊളോഞ്ഞയെ വീഴ്ത്തി.

കസേര തെറിച്ചു

സെര്‍ജിയോ കോണ്‍സെയ്‌സോ

എസി മിലാന്‍ പരിശീലകന്‍ ഫൊന്‍സേക്കയുടെ കസേര ഇളകി. ലീഗില്‍ പ്രതീക്ഷിച്ച മുന്നേറ്റം ടീമിനു സൃഷ്ടിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സീസണ്‍ പകുതിയോടെ കോച്ചിന്റെ കസേര തെറിച്ചത്. പോര്‍ട്ടോ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്ന സെര്‍ജിയോ കോണ്‍സെയ്‌സോയാണ് പുതിയ എസി മിലാന്‍ കോച്ച്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT