പൃഥ്വി ഷാ ഫെയ്സ്ബുക്ക്
Sports

കിടിലന്‍ സെഞ്ച്വറിയുമായി തിരിച്ചു വരവ്; ചരിത്രമെഴുതി പൃഥ്വി ഷാ, അപൂര്‍വ നേട്ടം

185 പന്തില്‍ 18 ഫോറും മൂന്ന് സിക്‌സും സഹിതം 159 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പരിക്കില്‍ നിന്നു മുക്തനായി രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ പൃഥ്വി ഷാ മുംബൈക്കായി കത്തുന്ന ഫോമില്‍. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിനെതിരായ പോരാട്ടത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി താരം കളം വാണു. ഒപ്പം ഒരു അപൂര്‍വ റെക്കോര്‍ഡും പൃഥ്വി സ്ഥാപിച്ചു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഓപ്പണിങ് സെഷനില്‍ രണ്ട് തവണ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി പൃഥ്വി മാറി. നേരത്തെ അസമിനെതിരായ പോരാട്ടത്തിലും താരം ഓപ്പണിങ് സെഷനില്‍ സെഞ്ച്വറി നേടിയിരുന്നു. അന്ന് 379 റണ്‍സാണ് താരം വാരിയത്. രഞ്ജി ട്രോഫി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയായിരുന്നു ആ പ്രകടനം.

ഛത്തീസ്ഗഢിനെതിരെ താരം 185 പന്തില്‍ 18 ഫോറും മൂന്ന് സിക്‌സും സഹിതം 159 റണ്‍സാണ് എടുത്തത്. മുംബൈക്കായി പൃഥ്വിയുടെ സഹ ഓപ്പണര്‍ ഭൂപന്‍ ലാല്‍വാനിയും സെഞ്ച്വറി നേടി. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്നു 244 റണ്‍സാണ് ചേര്‍ത്തത്. ഇരുവരുടേയും ബലത്തില്‍ മുംബൈ 351 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT