പൃഥ്വി ഷാ/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ മിന്നും ബാറ്റിങ്ങുമായി പൃഥ്വി ഷാ; അതിവേഗത്തില്‍ അര്‍ധ ശതകം

ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുന്‍പുള്ള ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ തിളങ്ങി യുവതാരം പൃഥ്വി ഷാ

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുന്‍പുള്ള ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ തിളങ്ങി യുവതാരം പൃഥ്വി ഷാ. വേഗത്തില്‍ അര്‍ധ ശതകം പിന്നിട്ടാണ് പൃഥ്വി ഷാ മിന്നും ബാറ്റിങ്ങുമായി നിറഞ്ഞത്. 

ഭുവനേശ്വര്‍ കുമാര്‍, ചേതന്‍ സക്കറിയ, ഹര്‍ദിക് പാണ്ഡ്യ, ചഹല്‍, കുല്‍ദീപ് യാദവ് എന്നീ ബൗളര്‍മാരെയെല്ലാം പ്രഹരിച്ചാണ് പൃഥ്വി ഷാ നിറഞ്ഞത്. കുല്‍ദീപിനെ ബൗണ്ടറി കടത്തിയായിരുന്നു അര്‍ധ ശതകം. 

മുന്‍പിലേക്ക് എത്തുന്ന അവസരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് താന്‍ ചെയ്യുന്നത് എന്ന് പൃഥ്വി ഷാ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി തനിക്ക് പരമ്പര ജയിക്കണം എന്നും പൃഥ്വി ഷാ പറഞ്ഞു. 

ശ്രീലങ്കയില്‍ ധവാനൊപ്പം ആരാവും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക എന്ന ചോദ്യം ഉയരുന്നുണ്ട്. ദേവ്ദത്ത് പടിക്കല്‍ ടീമിലുള്ളതാണ് പൃഥ്വി ഷായ്ക്ക് ഭീഷണി. എന്നാല്‍ ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ പുറത്തെടുത്ത മികവ് ഉള്‍പ്പെടെ പൃഥ്വി ഷായ്ക്ക് ഇവിടെ തുണയാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT