PSL x
Sports

'പിഎസ്എൽ= പെട്രോൾ ഷോർട്ടേജ് ലീ​ഗ്'! പാക് സൂപ്പർ ലീ​ഗിനെ ട്രോളി ആരാധകർ

ഫ്രോ‍ഡ് ക്രിക്കറ്റ് ബോർഡ് പിഎസ്എൽ നശിപ്പിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: പശ്ചിമേഷ്യയിലെ സംഘർഷവും അതിനെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധിയും പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ബാധിച്ചു. പിന്നാലെ പല താരങ്ങളും പിഎസ്എൽ വിട്ട് ഐപിഎല്ലിലേക്ക് ചേരാനുള്ള വഴികളും അന്വേഷിക്കുന്നു. അതിനിടെ പാക് ക്രിക്കറ്റ് ബോർഡിന്റെ തല തിരിഞ്ഞ നടപടികളാണ് ഈ നിലയ്ക്ക് കാര്യങ്ങളെത്തിച്ചതെന്ന ആരോപണം ഒരു വിഭാ​ഗം ആരാധകർ ഉന്നയിക്കുന്നു. വലിയ രീതിയിലാണ് പാക് ബോർഡിനെ ആരാധകർ ട്രോളുന്നത്.

പുതിയ സീസൺ കാണികളില്ലാതെ നടത്താനാണ് പിസിബിയുടെ തീരുമാനം. രാജ്യത്തെ സുരക്ഷാ സാഹചര്യം, ഇന്ധന ക്ഷാമം, സർക്കാരിന്റെ നിയന്ത്രണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ഈ നീക്കമെന്ന് പിസിബി ചെയർമാൻ മുഹ്‌സിന്‍ നഖ്‌വി വ്യക്തമാക്കി. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ട്രോളുകളുമായി ആരാധകർ വലിയ പരിഹാസമാണ് ഉയർത്തുന്നത്. പിഎസ്എൽ എന്നത് പാകിസ്ഥാൻ സൂപ്പർ ലീ​ഗ് അല്ലെന്നും പെട്രോൾ ഷോർട്ടേജ് ലീ​ഗാണെന്നും ആരാധകർ ട്രോളുന്നു. ഫ്രോഡ് ക്രിക്കറ്റ് ബോർഡ് പിഎസ്എൽ നശിപ്പിക്കുകയാണെന്ന കടുത്ത ആരോപണവും പാക് ക്രിക്കറ്റ് ബോർഡിനെതിരെ ആരാധകർ ആരോപണം ഉന്നയിക്കുന്നു.

മാർച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടക്കും. എന്നാൽ സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് പ്രവേശനം ഉണ്ടാകില്ല. പതിവായി നടക്കുന്ന ഉദ്ഘാടനച്ചടങ്ങും ഈ വർഷം റദ്ദാക്കിയിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന വേദികളിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് വിവിധ നഗരങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ലാഹോർ, കറാച്ചി എന്നി സ്റ്റേഡിയങ്ങളിൽ മാത്രമാകും മത്സരം നടത്തുക.

പിസിബിയുടെ ഈ തീരുമാനം ഫ്രാഞ്ചൈസികൾക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന പണമായിരുന്നു ടീമുകളുടെ പ്രധാന വരുമാനം. കാണികൾ ഇല്ലാതെ മത്സരം നടത്തുന്നത് വഴി ഈ വരുമാനം പൂർണമായും നഷ്ടപ്പെടും. എന്നാൽ ഈ നഷ്ടം കുറയ്ക്കാൻ പിസിബി നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

PSL is being trolled by cricket fans after the league decided to trim down its operations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യമായി കാവിയണിഞ്ഞ് ബംഗാള്‍; നയിക്കാന്‍ സുവേന്ദു അധികാരി, മോദിയെയും അമിത് ഷായെയും സാക്ഷിയാക്കി സത്യപ്രതിജ്ഞ- വിഡിയോ

Kerala CM Selection Live: ഖാര്‍ഗെ നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്കു കാണും, കൂടിക്കാഴ്ച വൈകിട്ട്

ദിവസവും അടുക്കളയിൽ വരുത്തുന്ന 9 അബദ്ധങ്ങൾ

തുടക്കം സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുപ്പത്തിയാറ് മിനിറ്റ് മുമ്പ്; എന്താണ് ബ്രാഹ്മ മുഹൂര്‍ത്തം?, വിദ്യാര്‍ഥികള്‍ക്ക് ഗുണകരം

'വിഡി സതീശനല്ല, ഞാന്‍ പിണറായിന്റെ ആളാ, ആരാണാവോ ഇത്രയും വോട്ട് മാറ്റി കുത്തിയത്?'; ബിഗ് ബോസ് താരം നോറ പറഞ്ഞത്

SCROLL FOR NEXT