വീഡിയോ ദൃശ്യം 
Sports

പ്ലേ ഓഫ് കാണാതെ പുറത്ത്; ശിഖര്‍ ധവാനെ 'അടിച്ചുനിലംപരിശാക്കി' അച്ഛന്‍ വീഡിയോ

പ്ലേ ഓഫ് കാണാതെ പഞ്ചാബ് കിങ്‌സ് പുറത്തായതിനു പിന്നാലെ തന്നെ മര്‍ദിച്ച് അവശനാക്കിയെന്നാണ് ധവാന്‍ പറഞ്ഞിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിനു പഞ്ചാബ് കിങ്‌സ് സൂപ്പര്‍ താരം ശിഖര്‍ ധവാന് അച്ഛന്റെ മര്‍ദ്ദനം. അച്ഛന്‍ അടിക്കുന്നതിന്റെ വീഡിയോ ധവാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. തമാശയായി ചിത്രീകരിച്ചതായിരിക്കാം വീഡിയോ എങ്കിലും സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലാണ് വീഡിയോ.

വീഡിയോയില്‍ അച്ഛനു മകനും തകര്‍പ്പന്‍ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്ലേ ഓഫ് കാണാതെ പഞ്ചാബ് കിങ്‌സ് പുറത്തായതിനു പിന്നാലെ തന്നെ മര്‍ദിച്ച് അവശനാക്കിയെന്നാണ് ധവാന്‍ പറഞ്ഞിരിക്കുന്നത്. 'നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടാഞ്ഞതിന് അച്ഛന്‍ എന്നെ നോക്കൗട്ട് ചെയ്തു' എന്ന അടിക്കുറിപ്പോടെ അച്ഛന്‍ 'തലങ്ങും വിലങ്ങും' മര്‍ദിക്കുന്നതിന്റെ വിഡോയോ റീല്‍സും ധവാന്‍ പങ്കുവച്ചു. വിഡിയോ സഹതാരങ്ങളും ആരാധകരും ഏറ്റെടുത്തു.

മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ്, പഞ്ചാബ് കിങ്‌സ് താരം ഹര്‍പ്രീത് ബ്രാര്‍ തുടങ്ങിയവര്‍ വിഡിയോയ്ക്ക് കമന്റുമായെത്തി. അച്ഛന്‍ താങ്കെളെക്കാള്‍ വളരെ മികച്ച നടനാണെന്നായിരുന്നു ഹര്‍ഭജന്‍ സിങ്ങിന്റെ കമന്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT