Punjab Kings Wear Black Armbands to Mourn Vrindavan Boat Tragedy. Punjab Kings/x
Sports

ഹൈദരാബാദിനെതിരെ പഞ്ചാബ് ഇറങ്ങിയത് കറുത്ത ബാൻഡ് ധരിച്ച്, കാരണമെന്ത് ?

ഓപ്പണര്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്നു നൽകിയ മികച്ച തുടക്കമാണ് സണ്‍റൈസേഴ്‌സിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടിയ പഞ്ചാബ് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ഓപ്പണര്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്നു നൽകിയ മികച്ച തുടക്കമാണ് സണ്‍റൈസേഴ്‌സിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്. ഉത്തര്‍ പ്രദേശ് മഥുരയില്‍ യമുന നദിയില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായാണ് താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചത്. “വൃന്ദാവനിലുണ്ടായ ദാരുണ സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ദുരിത ബാധിതരായ കുടുംബങ്ങളുടെ വേദനയിൽ പങ്ക് ചേരുന്നു'' എന്ന് ഫ്രാഞ്ചൈസി അറിയിച്ചു.

മഥുരയിലെ മന്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. സംഭവത്തിൽ പത്ത് പേര്‍ മരിക്കുകയും നിരവധിപേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പതിനഞ്ചോളം ഭക്തരെ ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.

Punjab Kings Wear Black Armbands to Mourn Vrindavan Boat Tragedy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്വേഷണം മന്ത്രിമാരിലേക്കും?; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് എട്ടു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

കൊൽക്കത്തയിലെ കൂറ്റൻ 'മെസി ശിൽപ്പം' കാറ്റിൽ ആടി ഉലയുന്നു; പൊളിക്കാൻ നീക്കം

പുതിയ ഡിസൈന്‍, മാറ്റം വരുത്തിയ കാബിന്‍, നിരവധി ഫീച്ചറുകള്‍; പുതുതലമുറ ടിയാഗോ വിപണിയില്‍, ഒപ്പം സിഎന്‍ജി, ഇവി പതിപ്പുകളും

SCROLL FOR NEXT