ഫോട്ടോ: ട്വിറ്റർ 
Sports

അനായാസം ഹോങ്കോങ് താരത്തെ വീഴ്ത്തി പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍; ഹോക്കിയില്‍ വനിതകള്‍ക്ക് തുടരെ മൂന്നാം തോല്‍വി

റാങ്കിങ്ങില്‍ 58ാം സ്ഥാനത്തുള്ള ഹോങ്കോങ് താരത്തെ 21-9,21-16 എന്ന സ്‌കോറിനാണ് സിന്ധു അനായാസം മറികടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ബാഡ്മിന്റണില്‍ 16ാം റൗണ്ടിലേക്ക് മുന്നേറി ഇന്ത്യയുടെ പിവി സിന്ധു. ഹോങ്കോങ്ങിന്റെ ചെയങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റിയോയിലെ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവിന്റെ മുന്നേറ്റം. 

റാങ്കിങ്ങില്‍ 58ാം സ്ഥാനത്തുള്ള ഹോങ്കോങ് താരത്തെ 21-9,21-16 എന്ന സ്‌കോറിനാണ് സിന്ധു അനായാസം മറികടന്നത്. ഗ്രൂപ്പ് ജെയില്‍ ഒന്നാമതായാണ് സിന്ധു പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നത്. 

വനിതാ ഹോക്കിയില്‍ ഇന്ത്യ വീണ്ടും തോല്‍വിയിലേക്ക് വീണു. പൂള്‍ സ്റ്റേജില്‍ ബ്രിട്ടനെതിരെ 1-4നാണ് ഇന്ത്യയുടെ തോല്‍വി. തുടരെ മൂന്നാമത്തെ തോല്‍വിയാണ് ഇന്ത്യന്‍ വനിതാ ടീം ഇവിടെ വഴങ്ങിയത്. ഇതോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 

ഒളിംപിക്‌സില്‍ തുഴച്ചിലിലും ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. അര്‍ജുന്‍-അരവിന്ദ് സഖ്യം ആറാം സ്ഥാനത്താണ് സെമി ഫൈനലില്‍ ഫിനിഷ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് 'ബ്ലൂ ഡ്രമ്മില്‍' നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം

ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം

'വാഴ 2' സംവിധായകൻ നായകനാകുന്നു, ഒപ്പം നന്ദ​ഗോപനും; 'ഗുലാബ്' തുടങ്ങി