ക്രിസ് ഗെയ്ല്‍/ ഫയല്‍ ചിത്രം 
Sports

'ആദ്യം യോഗ്യത നേടു'; വിന്‍ഡിസ്-ഓസ്‌ട്രേലിയ ഫൈനല്‍ പോര്‌ പ്രവചിച്ച ഗെയ്‌ലിന് ട്രോള്‍ മഴ

ട്വന്റി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് എത്തുകയാണ് വിന്‍ഡിസ് മുന്‍ താരം ക്രിസ് ഗെയ്ല്‍

Author : സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: ട്വന്റി20 ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് നിറയുകയാണ് ലോകം. ഈ സമയം ട്വന്റി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് എത്തുകയാണ് വിന്‍ഡിസ് മുന്‍ താരം ക്രിസ് ഗെയ്ല്‍. 

തന്റെ ടീമായ വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍ എത്തുമെന്നാണ് ക്രിസ് ഗെയ്‌ലിന്റെ പ്രവചനം. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരാളിയായി എത്തുക ഓസ്‌ട്രേലിയ ആയിരിക്കും എന്നും ക്രിസ് ഗെയ്ല്‍ പ്രവചിക്കുന്നു. എന്നാല്‍ വിന്‍ഡിസ് ടീമിന് മുന്‍പോട്ട് പോവുക എന്നത് പ്രയാസമായിരിക്കും എന്നും ഗെയ്ല്‍ പറഞ്ഞു. 

പുതിയ ക്യാപ്റ്റനാണ് വിന്‍ഡിസ് ടീമിന്റേത്. പൊള്ളാര്‍ഡും റസലും ബ്രാവോയും ടീമിലില്ല. എന്നാല്‍ ശരിയായ മത്സര തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിലൂടെ വിന്‍ഡിസ് ടീം അപകടകാരികളായി മാറും. വിന്‍ഡിസിന്റെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാര്‍ കഴിവുള്ളവരാണ് എന്നതില്‍ സംശയമില്ല. ഏതൊരു ടീമിന് മുന്‍പിലും അവര്‍ അപകടകാരികളായി നില്‍ക്കുന്നു, ഗെയ്ല്‍ പറഞ്ഞു. 

എന്നാല്‍ ഗ്രൂപ്പ് ഘട്ടം കളിച്ച് യോഗ്യത നേടിയതിന് ശേഷമാണ് വെസ്റ്റ് ഇന്‍ഡീസിന് സൂപ്പര്‍ 12ലേക്ക് എത്താനാവുക. സൂപ്പര്‍ 12വിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ വിന്‍ഡിസിനെ ഫൈനലിസ്റ്റ് ആയി പ്രവചിച്ച ഗെയ്‌ലിനെ ട്രോളുകയാണ് ആരാധകര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT