ഫോട്ടോ: ട്വിറ്റർ 
Sports

മവിയുടെ ഓവറില്‍ പിറന്നത് അഞ്ച് സിക്‌സുകള്‍; ക്വിന്റന്‍ കോക്കിന് അര്‍ധ സെഞ്ച്വറി; കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 177 റണ്‍സ്

പിന്നീട് റണ്ണൊഴുക്ക് തടയാന്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് സാധിച്ചു. 18ാം ഓവര്‍ അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന നിലയിലായിരുന്നു ലഖ്‌നൗ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് മുന്നില്‍ 177 റണ്‍സ് വിജയ ലക്ഷ്യം വച്ച് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ടോസ് നേടി കൊല്‍ക്കത്ത ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് കണ്ടെത്തിയത്. 

തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ നഷ്ടമായെങ്കിലും ക്വിന്റന്‍ ഡി കോക്ക്- ദീപക് ഹൂഡ സഖ്യം മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ബോര്‍ഡില്‍ റണ്‍സ് ഒഴുകി. രാഹുല്‍ സംപൂജ്യനായി റണ്ണൗട്ടായി മടങ്ങുകയായിരുന്നു. 

ഡി കോക്ക് 29 പന്തില്‍ 50 റണ്‍സുമായി മടങ്ങി. നാല് ഫോറും മൂന്ന് സിക്‌സും സഹിതമായിരുന്നു താരത്തിന്റെ അര്‍ധ സെഞ്ച്വറി. ഹൂഡ 27 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 41 റണ്‍സുമായാണ് ഹൂഡ മടങ്ങിയത്. 

പിന്നീട് റണ്ണൊഴുക്ക് തടയാന്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് സാധിച്ചു. 18ാം ഓവര്‍ അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന നിലയിലായിരുന്നു ലഖ്‌നൗ. 

എന്നാല്‍ 19ാം ഓവര്‍ എറിഞ്ഞ ശിവം മവിയെ സ്‌റ്റോയിനിസും പിന്നാലെ എത്തിയ ഹോള്‍ഡറും കടന്നാക്രമിച്ചതോടെ അവരുടെ സ്‌കോര്‍ വീണ്ടും കുതിച്ചു. ഓവറില്‍ അഞ്ച് സിക്‌സാണ് പിറന്നത്. ആദ്യ മൂന്ന് പന്തുകളും സ്റ്റോയിനിസ് സിക്‌സ് തൂക്കി. നാലാം പന്തില്‍ താരം ഔട്ട്. പിന്നാലെ എത്തിയ ഹോള്‍ഡര്‍ അഞ്ചും ആറും പന്തുകളും അതിര്‍ത്തി കടത്തിയതോടെ ലഖ്‌നൗ സ്‌കോര്‍ 172ലേക്ക് കുതിച്ചു. 

പക്ഷേ അവസാന ഓവറില്‍ സൗത്തി ലഖ്‌നൗവിന് കടിഞ്ഞാണിട്ടതോടെ അവരുടെ പോരാട്ടം 176ല്‍ അവസാനിച്ചു. അവസാന ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ലഖ്‌നൗവിന് നേടാന്‍ സാധിച്ചത്. 

ക്രുണാല്‍ പാണ്ഡ്യ (25), മാര്‍ക്കസ് സ്റ്റോയിനിസ് (14 പന്തില്‍ 28), ജെയ്‌സന്‍ ഹോള്‍ഡര്‍ (നാല് പന്തില്‍ 13), ദുഷ്മന്ത ചമീര (0) എന്നിവരാണ് പുറത്തായ താരങ്ങള്‍. ആയുഷ് ബദോനി 15 റണ്‍സുമായി പുറത്താകാതെ നിന്നു.

കൊല്‍ക്കത്ത നിരയില്‍ ആന്ദ്രെ റസ്സല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ടിം സൗത്തി, ശിവം മവി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT