R Praggnanandhaa 
Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ആര്‍ പ്രഗ്‌നാനന്ദ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദ. ഫാബിയോ കരുവാനയെയാണ് പ്രഗ്‌നാനന്ദ പരാജയപ്പെടുത്തിയത്. ഗാന്‍ഡ് ചെസ്സ് ടൂര്‍ ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും താരം സ്വന്തമാക്കി. 2,00,000 യുഎസ് ഡോളറാണ്(ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക.

സെയിന്റ് ലൂയിസ് ചെസ് ക്ലബില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 15-13 എന്ന സ്‌കോറിനാണ് പ്രഗ്‌നാനന്ദ കിരീടം ചൂടിയത്. അവസാനദിവസത്തിന്റെ തുടക്കത്തില്‍ ഫാബിയോ കരുവാനയ്ക്ക് ആറ് പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍, രണ്ട് റാപ്പിഡ് ഗെയിമുകളും ജയിച്ച് പ്രഗ്‌നാനന്ദ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

ഫിലിപ്പിനോ- അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വെസ്ലി സോയ്ക്കാണ് ഗ്രാന്‍ഡ് ചെസ്സ് ടൂറില്‍ മൂന്നാംസ്ഥാനം. ജര്‍മന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിന്‍സെന്റ് കെയ്മറിനെയാണ് വെസ്ലി സോ പരാജയപ്പെടുത്തിയത്.

R Praggnanandhaa Creates History, Becomes First Indian To Win Grand Chess Tour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; നേപ്പാളില്‍ മരണം 400 കടന്നു; 1500 പേരെ കാണാതായി; മുന്നറിയിപ്പ്

സോണിയയുടെ ആത്മകഥ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്‍മാറി; നേപ്പാളില്‍ മരണസംഖ്യ 400 കടന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

16 കോടി മുടക്കി, ഒടുവിൽ കാടുകയറി നശിക്കുന്നു; രാമക്കൽമേട് അക്ഷയ സൗരോർജ വൈദ്യുതി കേന്ദ്രം നോക്കുകുത്തി

ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് എളുപ്പം എത്താം; എമിറേറ്റ്‌സ് റോഡിലെ പുതിഥ ഭാഗം തുറക്കുന്നു

ശബരിമലയില്‍ ഭക്തര്‍ക്കുള്ള ഓണസദ്യ മുടങ്ങി; വിളമ്പിയത് പുലാവ്; മുടങ്ങിയത് 70 വര്‍ഷമായി തുടരുന്ന ഓണസദ്യ