രചിന്‍ രവീന്ദ്ര /പിടിഐ 
Sports

ലോകപ്പിലെ മിന്നും പ്രകടനം; രചിന്‍ രവീന്ദ്രയെ തേടി ഐസിസി പുരസ്‌കാരമെത്തി

23 കാരനായ രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡിനായി ലോകകപ്പില്‍  തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രക്ക് ഐസിസിയുടെ ഒക്‌ടോബറിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം. ഐസിസി വനിതാ താരത്തിനുള്ള പുരസ്‌കാരത്തിന് വിന്‍ഡീസ് താരം ഹെയ്‌ലി മാത്യൂസും അര്‍ഹയായി. ഓസ്ട്രേലിയയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ പരിമിത ഓവര്‍ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഹെയ്‌ലിയെ നേട്ടത്തിന് അര്‍ഹയാക്കിയത്‌. 

23 കാരനായ രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡിനായി ലോകകപ്പില്‍  തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. അഹമ്മദാബാദില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ കിവീസിന്റെ വിജയത്തില്‍ രചിന്റെ(123) ഇന്നിങ്‌സ് നിര്‍ണായകമായിരുന്നു. ഒന്‍പത് മത്സരങ്ങളില്‍നിന്ന് 565 റണ്‍സ് നേടിയ താരം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ്.

നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്ക് ശേഷം ഹെയ്‌ലി മാത്യൂസ് തന്റെ രണ്ടാമത്തെ ഐസിസി വനിതാ പ്ലെയര്‍ ഓഫ് ദി അവാര്‍ഡ് നേടി. ഐസിസി വനിതാ ടി20 പ്ലെയര്‍ റാങ്കിങ്ങില്‍ ഒന്നാമതുള്ള ഓള്‍റൗണ്ടര്‍ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡും നേടി.  

നോര്‍ത്ത് സിഡ്നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ്  പുറത്താകാതെ 99 റണ്‍സ് നേടി, ഓസ്ട്രേലിയയുടെ അലീസ ഹീലിയുടെ വിക്കറ്റും നേടി. ഹെയ്‌ലി തന്റെ മികച്ച പ്രകടനം തുടര്‍ന്നു, വിജയത്തിനായി 213 റണ്‍സ് പിന്തുടര്‍ന്ന് 64 പന്തില്‍ പുറത്താകാതെ 132 റണ്‍സ് (20 ഫോറും അഞ്ച് സിക്സറുകളും) അടിച്ചു. മത്സരത്തില്‍ ബെത്ത് മൂണി,  താലിയ മഗ്രാത്ത്, അന്നബെല്‍ സതര്‍ലന്‍ഡ് എന്നിവരുടെ വിക്കറ്റും നേടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം