ഫോട്ടോ: ട്വിറ്റർ 
Sports

വംശിയാധിക്ഷേപം നടത്തുന്നവരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കണം, കളിക്കാര്‍ ചെയ്താല്‍ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണം: ഗരെത് ബെയ്ല്‍ 

ഹംഗറിക്കെതിരായ ഇംഗ്ലണ്ടിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റഹീം സ്‌റ്റെര്‍ലിങ്ങിന് നേര്‍ക്ക് വംശിയാധിക്ഷേപം ഉയര്‍ന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കളിക്കാര്‍ക്ക് നേരെ വംശിയാധിക്ഷേപം നടത്തുന്നവരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കണമെന്ന് വെയ്ല്‍സ് നായകന്‍ ഗരെത് ബെയ്ല്‍. ഹംഗറിക്കെതിരായ ഇംഗ്ലണ്ടിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റഹീം സ്‌റ്റെര്‍ലിങ്ങിന് നേര്‍ക്ക് വംശിയാധിക്ഷേപം ഉയര്‍ന്നിരുന്നു. 

ഈ സാഹചര്യത്തിലാണ് കളിക്കാര്‍ക്ക് പിന്തുണയുമായി സ്റ്റെര്‍ലിങ് എത്തുന്നത്. എങ്ങനെയാണ് ഈ പ്രശ്‌നം പരിഹരിക്കുക എന്ന് എനിക്കറിയില്ല. കളിക്കാര്‍ക്ക് നേരെ വംശിയ അധിക്ഷേപം നടത്തുന്നവരെ ഒരു കാരണവശാലും മത്സരം കാണാന്‍ അനുവദിക്കരുത്. അപ്പോള്‍ തന്നെ അവരെ സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്താക്കണം, ബെയ്ല്‍ പറഞ്ഞു. 

താരങ്ങളാണ് വംശിയ അധിക്ഷേപം നടത്തുന്നത് എങ്കില്‍ അവരെ ഉടനെ തന്നെ സസ്‌പെന്‍ഡ് ചെയ്യണം. എങ്കില്‍ മാത്രമേ ഈ പ്രശ്‌നത്തിന് അവസാനമുണ്ടാവുകയുള്ളു, ബെയ്ല്‍ പറഞ്ഞു. സ്റ്റെര്‍ലിങ്ങിനും ജൂഡ് ബെല്ലിങ്ങാമിനും എതിരെ വംശിയാധിക്ഷേപം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം