Rafael Nadal, Florentino Perez  
Sports

'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!

വോട്ടെടുപ്പില്‍ 99.5 ശതമാനം വോട്ടുകളും ടെന്നീസ് ഇതിഹാസത്തിന്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മാഡ്രിഡ്: സമ്മോഹനമായ തന്റെ കായിക കരിയറില്‍ പുതിയ അധ്യായം തുറന്ന് സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. സ്പാനിഷ് ഫുട്‌ബോള്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നദാല്‍ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന ക്ലബിന്റെ ജനറല്‍ അസംബ്ലിയില്‍ 99.5 ശതമാനം വോട്ടുകള്‍ നേടിയാണ് നദാല്‍ വന്‍ വിജയം നേടിയത്.

1713 വോട്ടുകളാണ് ആകെ രേഖപ്പെടുത്തിയത്. അതില്‍ 1704 വോട്ടുകളും നദാലിനു അനുകൂലമായാണ് അംഗങ്ങള്‍ ചെയ്തത്. 4 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചോയ്തത്. 5 പേര്‍ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നു. 99.5 ശതമാനം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഫുട്‌ബോള്‍ ഭരണ തലപ്പത്തേക്ക് വരുന്നത്.

2011 മുതല്‍ നദാല്‍ റയലിന്റെ ഓണററി അംഗമാണ്. പുതിയ സ്ഥാനം വലിയ ഉത്തരവാദിത്വമാണെന്നു അദ്ദേഹം പ്രതികരിച്ചു. 'മാതാപിതാക്കളില്‍ നിന്നു മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇഷ്ടമാണ് റയലിനോടുള്ളത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നു മത്സരങ്ങള്‍ കാണാന്‍ ഒന്നിപ്പിക്കുന്ന ഘടകം. പുതിയ സ്ഥാനം വലിയ ബഹുമതി കൂടിയാണ്'- നദാല്‍ വ്യക്തമാക്കി.

നദാലിനെ ക്ലബിന്റെ ഭരണ രംഗത്തേക്ക് റയല്‍ അധ്യക്ഷന്‍ ഫ്‌ളോറന്റിനോ പെരസ് സ്വാഗതം ചെയ്തു. ക്ലബിനെ സംബന്ധിച്ച് സവിശേഷ നിമിഷമാണെന്നു അദ്ദേഹം വിശേഷിപ്പിച്ചു. 'റാഫ അസാധാരണ വ്യക്തിയാണ്. ലോക കായിക ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞ പേരുകാരന്‍. ലോകത്തിന്റെ എല്ലാ കോണിലും ആരാധകരുള്ള വലിയ താരം'- പെരസ് പ്രതികരിച്ചു.

Tennis legend Rafael Nadal has added a new chapter to his illustrious sporting journey, this time away from the court, after being elected to the Real Madrid Board of Directors with an overwhelming majority of votes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം വാങ്ങരുതെന്ന അഭ്യര്‍ഥന ജനം ഏറ്റെടുത്തു, വില ഇടിഞ്ഞു'

'ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന പാകിസ്ഥാനെ സഹായിച്ചത് ഇന്ത്യയുടെ വളര്‍ച്ച തടയാന്‍'; യുഎസ് സമിതി റിപ്പോര്‍ട്ട് പുറത്ത്

ഭാര്യയോട് സംസാരിച്ച അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം; കണ്ണിൽ മണൽ വാരിയിട്ട് രക്ഷിച്ച് നാട്ടുകാർ

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു, ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; മൂന്നാറില്‍ യുവാവ് അറസ്റ്റില്‍

'ടെസ്റ്റ്' ഇന്ത്യൻ കൈയിൽ! 'കോൺ​ഗ്രസുകാരേ മാപ്പ്', വീണ്ടും മഴ... ഇന്നത്തെ 5 പ്രധാന വാർത്തകൾ