

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3000 റണ്‍സ് നേടുന്ന ആദ്യ രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെന്ന നേട്ടം മൂന്നാം ദിനത്തില്‍ ഒന്നിനു പിന്നാലെ ഒന്നായി ഇരുവരും സ്വന്തമാക്കി.
ന്യൂസിലന്‍ഡിനെതിരെ ഗില്ലിന് നിര്‍ഭാഗ്യത്തിനാണ് സെഞ്ച്വറി നഷ്ടമായത്. നായകന്‍ 98 റണ്‍സെടുത്താണ് പുറത്തായത്. മത്സരത്തില്‍ ബാറ്റിങിനെത്തുമ്പോള്‍ 2,917 റണ്‍സായിരുന്നു ഗില്ലിന്റെ അക്കൗണ്ടില്‍. 83 റണ്‍സിലെത്തിയപ്പോള്‍ ഗില്‍ 3000 റണ്‍സിലെത്തി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ തന്റെ 77ാം ഇന്നിങ്‌സ് കളിച്ചാണ് ഗില്‍ നേട്ടത്തിലെത്തിയത്.
മത്സരത്തില്‍ പന്ത് 55 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. ബാറ്റിങിനെത്തുമ്പോള്‍ 2948 റണ്‍സായിരുന്നു പന്തിന്റെ ഡബ്ല്യുടിസി അക്കൗണ്ടില്‍. 52 റണ്‍സിലെത്തിയതോടെയാണ് പന്തിന്റെ നേട്ടം. കരിയറിലെ 22ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണ് പന്ത് വെല്ലിങ്ടനില്‍ നേടിയത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അജിന്‍ക്യ രഹാനെയാണ് ആദ്യമായി 1000 റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റര്‍. ആദ്യമായി 2000 റണ്‍സ് ഡബ്ല്യുടിസിയില്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ്. ഗില്ലാണ് ആദ്യമായി 3000 കടന്നത്. പിന്നാലെ പന്തും എത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates