ഫോട്ടോ: ട്വിറ്റർ 
Sports

സെഞ്ചൂറിയന്‍ ടെസ്റ്റിലെ മികവ് തുണച്ചു; റാങ്കിങ്ങില്‍ മുന്നേറി രാഹുലും ബൂമ്രയും 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിലെ മികച്ച ബാറ്റിങ്ങ് ആണ് രാഹുലിനെ തുണച്ചത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ടെസ്റ്റ് റാങ്കിങ്ങില്‍ കെഎല്‍ രാഹുലും സ്റ്റാര്‍ പേസര്‍ ബൂമ്രയ്ക്കും മുന്നേറ്റം. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിലെ മികച്ച ബാറ്റിങ്ങ് ആണ് രാഹുലിനെ തുണച്ചത്. 

18 സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറിയ രാഹുല്‍ 31ാം റാങ്കിലെത്തി. ആദ്യ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയെ ഇന്ത്യ 113 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ടീമിനെ തുണച്ചത് രാഹുലിന്റെ സെഞ്ചുറിയാണ്. മായങ്കിനൊപ്പം നിന്ന് ഓപ്പണിങ്ങില്‍ 117 റണ്‍സിന്റെ കൂട്ടുകെട്ടും രാഹുല്‍ കണ്ടെത്തി. 

ഷമിക്കും ബൂമ്രയ്ക്കും നേട്ടം

മായങ്ക് അഗര്‍വാള്‍ ഒരു സ്ഥാനം മുകളിലേക്ക് കയറി. രഹാനെ രണ്ട് സ്ഥാനം മുകളിലേക്ക് കയറി 25ാം റാങ്കിലെത്തി. മൂന്ന് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറിയാണ് ബൂമ്ര 9ാം സ്ഥാനത്ത് എത്തിയത്. മുഹമ്മദ് ഷമി രണ്ട് സ്ഥാനം മുകളിലേക്ക് കയറി 17ാം റാങ്കിലെത്തി. ആദ്യ ടെസ്റ്റില്‍ ബൂമ്ര രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റും ഷമി എട്ട് വിക്കറ്റുമാണ് വീഴ്ത്തിയത്.

 14ാം റാങ്കില്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍

സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറും റാങ്കിങ്ങില്‍ മുന്നേറി. സെഞ്ചൂറിയനിലെ രണ്ടാം ഇന്നിങ്‌സില്‍ എല്‍ഗര്‍ 77 റണ്‍സ് നേടി പൊരുതിയിരുന്നു. ഇതോടെ രണ്ട് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി എല്‍ഗര്‍ 14ാം റാങ്കിലെത്തി. ബവുമ 16 സ്ഥാനങ്ങള്‍ കയറി 39ാം റാങ്കിലെത്തി. 

സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാരില്‍ ആദ്യ ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ റബാഡ ഒരു സ്ഥാനം മെച്ചപ്പെട്ട് ആറാം റാങ്കിലെത്തി. എന്‍ഗിഡി 16 സ്ഥാനങ്ങള്‍ കയറി 30ാം റാങ്കിലുമെത്തി. അരങ്ങേറ്റ ടെസ്റ്റ് കളിച്ച ജെന്‍സെന്‍ 97ാം റാങ്കിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

SCROLL FOR NEXT