മുംബൈ: രോഹിത് ശര്‍മ മൂന്നാം ടെസ്റ്റ് കളിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ വാളോങ്ങി നില്‍ക്കുന്നത് കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും നേരെയെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. രണ്ടാം ടെസ്റ്റില്‍ ഗില്ലിലും രാഹുലും പ്ലേയിങ് ഇലവനില്‍ ഇടം നേടും. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഇരുവര്‍ക്കും പുറത്തേക്ക് പോവേണ്ടി വരും എന്നത് ചൂണ്ടിയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍.
രാഹുല്‍ മായങ്കിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം എന്നാണ് എനിക്ക്. എന്നാല്‍ അവര്‍ ഗില്ലിനെ ഇറക്കാനാണ് സാധ്യത. രണ്ടാം ടെസ്റ്റില്‍ മായങ്ക്, ഗില്‍, രാഹുല്‍ എന്നിവരില്‍വ പരായജപ്പെടുന്ന താരം രോഹിത്തിന് വഴിയൊരുക്കും. രഹാനെ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യണം.
അഞ്ചാമത് രാഹുലിനേയോ, ഗില്ലിനേയോ കൊണ്ടുവരണം, ആകാശ് ചോപ്ര പറഞ്ഞു. ഗില്ലും, രാഹുലും ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും എന്ന് ഉറപ്പാണെന്നും ആകാശ് ചോപ്ര പറഞ്ഞു. നാളെയാണ് ബോക്‌സിങ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്.
ആദ്യ ടെസ്റ്റിലെ ബാറ്റിങ് തകര്‍ച്ചയ്ക്ക് പിന്നാലെ രണ്ടാം ടെസ്റ്റില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഇന്ത്യ കൊണ്ടുവരിക എന്നതാണ് ആരാധകരില്‍ ആകാംക്ഷ സൃഷ്ടിക്കുന്നത്. കോഹ് ലിയുടേയും മുഹമ്മദ് ഷമിയുടേയും അഭാവം ഇന്ത്യയുടെ സമ്മര്‍ദം ഇരട്ടിയാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates