വീഡിയോ ദൃശ്യം 
Sports

ഫൂട്ട്‌വോളിയില്‍ കൊമ്പുകോര്‍ത്ത് ദ്രാവിഡിന്റേയും കോഹ്‌ലിയുടേയും ടീമുകള്‍; ഒരുക്കം തുടങ്ങി ഇന്ത്യന്‍ സംഘം

പരിശീലനത്തിനായി രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം ഇറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയില്‍ പരീശിലനം ആരംഭിച്ച് ഇന്ത്യന്‍ സംഘം. വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ സംഘം സൗത്ത് ആഫ്രിക്കയില്‍ എത്തിയത്. പിന്നാലെ പരിശീലനത്തിനായി രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം ഇറങ്ങി. 

ഏതാനും ട്രെയ്‌നിങ് ഡ്രില്‍സിന് ശേഷം ഫൂട്ട്‌വോളിയിലേക്ക് തിരിഞ്ഞു. ഇതിന്റെ രസകരമായ വീഡിയോയാണ് ബിസിസിഐ പങ്കുവെക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കുന്ന അലയൊലികളില്‍ ഇന്ത്യന്‍ സംഘം അസ്വസ്ഥരല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോകളാണ് വരുന്നത്. 

ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്ത്യ പരമ്പര കളിക്കുക. പരിക്കേറ്റ രവീന്ദ്ര ജഡേജയേയും അക്‌സര്‍ പട്ടേലിനേയും ഇന്ത്യക്ക് മിസ് ചെയ്യും. സൗത്ത് ആഫ്രിക്കയില്‍ ആദ്യത്തെ പരമ്പര ജയം ലക്ഷ്യമിടുകയാണ് ഇന്ത്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ​ഗാനവുമായി സ്റ്റിക്ക്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്