ഫോട്ടോ: ട്വിറ്റർ 
Sports

ജയം മഴയ്ക്ക് തന്നെ; ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് പോരാട്ടവും ഉപേക്ഷിച്ചു

ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന അയര്‍ലന്‍ഡ്- അഫ്ഗാനിസ്ഥാന്‍ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഇന്നത്തെ രണ്ടാം മത്സരവും മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. മെല്‍ബണില്‍ കനത്ത മഴ പെയ്യുന്നതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് പോരാട്ടമാണ് ഉപേക്ഷിച്ചത്.

ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന അയര്‍ലന്‍ഡ്- അഫ്ഗാനിസ്ഥാന്‍ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഒരു പന്തു പോലുമെറിയാതെയാണ് രണ്ടു മത്സരങ്ങളും വേണ്ടെന്ന് വച്ചത്. ടീമുകള്‍ക്കു ഒരോ പോയിന്റ് വീതം കിട്ടും.

ഗ്രൂപ്പ് ഒന്നിലെ സമവാക്യങ്ങള്‍ ആകെ കുഴഞ്ഞു മറിയുന്ന അവസ്ഥയാണ്. ഗ്രൂപ്പില്‍ ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് കയറി. അയര്‍ലന്‍ഡ് മൂന്നിലും ഓസ്‌ട്രേലിയ നാലാം സ്ഥാനത്തും നില്‍ക്കുന്നു.

മഴ മൂലം അഫ്ഗാനിസ്ഥാന് രണ്ട് മത്സരങ്ങളാണ് നഷ്ടമായിരിക്കുന്നത്. അവര്‍ക്ക് ആകെ രണ്ട് പോയിന്റാണുള്ളത്. ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്ത് ശ്രീലങ്കയാണ്. അഫ്ഗാനിസ്ഥാനാണ് അവസാന സ്ഥാനത്ത്. 

സൂപ്പര്‍ 12 റൗണ്ടില്‍ മഴ കാരണം ഉപേക്ഷിക്കുന്ന നാലാം മത്സരമാണിത്. നേരത്തെ സിംബാബ്‌വെ- ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍ മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT