Raina Backs Samson, Axar for Must-Win Zimbabwe Clash  file
Sports

സഞ്ജുവിനെ ഓപ്പണര്‍ ആയി ഇറക്കരുത്, നിര്‍ദേശവുമായി സുരേഷ് റെയ്ന

സഞ്ജുവിനെ ഇന്ത്യയുടെ ഓപ്പണർ ആയി ഇറക്കുന്നതിന് പകരം താരത്തെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറക്കണമെന്നാണ് മുൻ താരം സുരേഷ് റെയ്ന പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെ നിർണായക പോരാട്ടത്തിൽ നാളെ ഇന്ത്യ സിംബാബ്‌വെയെ നേരിടാൻ ഒരുങ്ങുമ്പോൾ ടീമിൽ അഴിച്ചു പണി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ടോപ് ഓർഡറിൽ പ്രശ്നങ്ങൾ പരിഹരിക്കാനും സ്പിൻ വിഭാഗം കൂടുതൽ ശക്തമാക്കാനും ആകും പ്രധാന നീക്കം. മുൻ മത്സരങ്ങളിൽ തിളങ്ങാൻ അഭിഷേകിനും തിലകിനും കഴിയാത്ത സാഹചര്യത്തിൽ സഞ്ജുവിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ സഞ്ജുവിനെ ഇന്ത്യയുടെ ഓപ്പണർ ആയി ഇറക്കുന്നതിന് പകരം താരത്തെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറക്കണമെന്നാണ് മുൻ താരം സുരേഷ് റെയ്ന പറയുന്നത്. തിലക് വർമയ്ക്ക് പകരം സഞ്ജുവിനെ ഇറക്കുന്നത് ടീമിന് കൂടുതൽ ബാലൻസ് നൽകുമെന്നാണ് റെയ്ന പറയുന്നത്.

'' സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കിയാൽ ടീമിന് ഗുണം ചെയ്യും. പ്രത്യേകിച്ച് ടീമിന്റെ നിർണായക ഘട്ടത്തിൽ ഒരു വലം കൈ ബാറ്ററുടെ സാന്നിധ്യം ആവശ്യമാണ്. അതിനാൽ സഞ്ജുവിനെ ഉൾപ്പെടുത്തുന്നത് മത്സരത്തിന്റെ ഗതി മാറ്റും. വലിയ ഷോട്ടുകൾ കളിക്കാനും സമ്മർദ്ദം കൈകാര്യം ചെയ്യാനും കഴിയുന്ന താരമാണ് സഞ്ജു'' റെയ്ന പറഞ്ഞു.

ബൗളിങ്ങിൽ ആധിപത്യം സ്ഥാപിക്കാൻ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ ടീമിൽ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. '' ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമാണ്, അത് കൊണ്ട് അക്ഷർ പട്ടേലിനെ ടീമിൽ കൊണ്ടുവരണം. വാഷിങ്ടൺ സുന്ദറിന് പകരം അക്ഷർ കളിക്കണം. അത് ടീമിനു ഗുണം ചെയ്യും'' റെയ്ന പറഞ്ഞു.

നെറ്റ് റൺറേറ്റിന്റെ കാര്യത്തിൽ ഇപ്പോൾ ആശങ്ക വേണ്ട. ആദ്യം മത്സരം വിജയിക്കുക അതിനു ശേഷമാകാം കണക്കുകൂട്ടലുകൾ എന്നും അദ്ദേഹം പറഞ്ഞു.

Suresh Raina Urges India to Bring in Sanju Samson, Axar Patel for Must-Win Clash Against Zimbabwe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തലപ്പാവ് അഴിച്ചെങ്കിലും നിതീഷ് കുമാറിനെ താഴെ ഇറക്കി'; 1957ലെ ചരിത്രം വഴിമാറി; ആരാണ് ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി?

Happy Vishu 2026: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷുക്കാലം വന്നെത്തി; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

വില 10.99 ലക്ഷം രൂപ മുതല്‍, മൂന്ന് വര്‍ഷത്തിന് ശേഷം 75 ശതമാനം ബൈബാക്ക് ഓഫര്‍; അപ്‌ഡേറ്റഡ് ടൈഗണ്‍ വിപണിയില്‍

അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും ചര്‍ച്ച? പാകിസ്ഥാന്‍ വീണ്ടും വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്

ആംബുലന്‍സില്‍ പ്രസവം; നവജാത ശിശുവിന്റെ തല ഗര്‍ഭപാത്രത്തില്‍; ദാരുണാന്ത്യം

SCROLL FOR NEXT