സ്റ്റീവ് സ്മിത്ത്/ഫയല്‍ ചിത്രം 
Sports

നായകനെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കുന്നു? 2021 സീസണിന് മുന്‍പായി സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്‌തേക്കും

ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക നല്‍കുന്നതിനുള്ള അവസാന തിയതി ജനുവരി 21 ആണ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2021 ഐപിഎല്‍ സീസണിന് മുന്‍പായി സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക നല്‍കുന്നതിനുള്ള അവസാന തിയതി ജനുവരി 21 ആണ്. അതിന് മുന്‍പ് നായകന്റെ കാര്യത്തില്‍ രാജസ്ഥാന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

2020 ഐപിഎല്‍ സീസണിലെ സ്മിത്തിന്റെ ഫോം വിലയിരുത്തിയാണ് നായകനെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് ആലോചിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ നിന്ന് 311 റണ്‍സ് ആണ് സ്മിത്ത് നേടിയത്. സ്‌ട്രൈക്ക്‌റേറ്റ് 131.

സ്മിത്തിന്റെ നായകത്വത്തിലും ഫ്രാഞ്ചൈസി തൃപ്തരല്ലെന്നാണ് സൂചന. പ്ലേഓഫിലേക്ക് കടക്കാന്‍ പാകത്തില്‍ സ്ഥിരത ടീമിന് കണ്ടെത്താനാവണം എന്നായിരുന്നു ഫ്രാഞ്ചൈസിയുടെ നിലപാട്. 2008ല്‍ ഐപിഎല്‍ കിരീടം നേടിയതിന് ശേഷം മൂന്ന് വട്ടം മാത്രമാണ് രാജസ്ഥാന്‍ പ്ലേഓഫീല്‍ കടന്നത്. 2013,2015,2018 വര്‍ഷങ്ങളിലായിരുന്നു അത്.

കഴിഞ്ഞ സീസണില്‍ ബാറ്റിങ് പൊസിഷനില്‍ സ്മിത്ത് പരീക്ഷണം നടത്തിയിരുന്നു. ഓപ്പണറായി തുടങ്ങിയ സ്മിത്ത് പിന്നാലെ മധ്യനിരയിലേക്ക് ഇറങ്ങിയിരുന്നു. 2018ലാണ് സ്മിത്ത് രാജസ്ഥാന്റെ നായകനാവുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തോടെ നായക സ്ഥാനം നഷ്ടമായി. 2019ല്‍ വീണ്ടും സ്മിത്തിന്റെ കൈകളിലേക്ക് നായക സ്ഥാനം നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍