മുഹമ്മദ് സിറാജ്/ ട്വിറ്റർ 
Sports

നാല് ഇന്ത്യന്‍ കളിക്കാരുടെ മതം പറഞ്ഞ് രാജീവ് ശുക്ല, വാഷിങ്ടണ്‍ സുന്ദറിന്റേത് തെറ്റിച്ചു; ട്വീറ്റ് വിവാദത്തില്‍

വ്യത്യസ്ത മതങ്ങളില്‍ നില്‍ക്കുന്ന ഇവര്‍ ഒരുമിച്ച് കളിച്ച് ഇന്ത്യക്കായി ജയം നേടിത്തന്നു എന്ന് പറയാനാണ് രാജീവ് ശുക്ല ശ്രമിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗബ്ബയിലെ ഇന്ത്യയുടെ ജയത്തിന് പിന്നാലെ നാല് ഇന്ത്യന്‍ കളിക്കാരുടെ മതം പറഞ്ഞ് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. വ്യത്യസ്ത മതങ്ങളില്‍ നില്‍ക്കുന്ന ഇവര്‍ ഒരുമിച്ച് കളിച്ച് ഇന്ത്യക്കായി ജയം നേടിത്തന്നു എന്ന് പറയാനാണ് രാജീവ് ശുക്ല ശ്രമിക്കുന്നത്. എന്നാല്‍ വലിയ വിമര്‍ശനം ഇതിന് എതിരെ ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നു. 

റിഷഭ് പന്ത് ഹിന്ദു, മുഹമ്മദ് സിറാജ് മുസ്ലീം, ശുഭ്മാന്‍ ഗില്‍ സിഖ്, വാഷിങ്ടണ്‍ സുന്ദര്‍ ക്രിസ്ത്യന്‍..ഒരുമിച്ച് ഇവര്‍ ഇന്ത്യയെ ജയിപ്പിച്ചു എന്നാണ് രാജീവ് ശുക്ല ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ വാഷിങ്ടണ്‍ സുന്ദര്‍ ക്രിസ്ത്യന്‍ മതത്തില്‍ ഉള്‍പ്പെട്ടതല്ല എന്നുള്‍പ്പെടെ ചൂണ്ടിക്കാണിച്ച് ആരാധകരുടെ വിമര്‍ശനം എത്തുന്നു. 

എല്ലാ കളിക്കാരും ഇന്ത്യക്കാരാണ് എന്നാണ് രാജീവ് ശുക്ലയ്ക്ക് മറുപടിയായി ആരാധകര്‍ പറയുന്നത്. നേരത്തെ മുഹമ്മദ് സിറാജും റിഷഭ് പന്തും ജയം ആഘോഷിക്കുന്ന ഫോട്ടോ പങ്കുവെച്ച് ഹിന്ദുവും മുസ്ലീമും ഒരുമിച്ച് ആഘോഷിക്കുന്നു എന്ന ട്വീറ്റുമായും രാജീവ് ശുക്ല എത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT