ശിഖര്‍ ധവാന്‍, കേശവ് മഹാരാജ്/ഫോട്ടോ: ട്വിറ്റര്‍ 
Sports

റാഞ്ചി ഏകദിനം; ബാറ്റിങ് തെരഞ്ഞെടുത്ത് സൗത്ത് ആഫ്രിക്ക, ഷഹ്ബാസ് അഹ്മദിന് അരങ്ങേറ്റം

പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടി സൗത്ത് ആഫ്രിക്കയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടി സൗത്ത് ആഫ്രിക്കയ്ക്ക്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഷഹ്ബാസ് അഹ്മദ് ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും.

ദീപക് ചഹറിന് പകരം ടീമിലേക്ക് എത്തിയ വാഷിങ്ടണ്‍ സുന്ദര്‍ പ്ലേയിങ് ഇലവനിലും ഇടം നേടി. ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തില്‍ മികവ് കാണിക്കാന്‍ കഴിയാതെ പോല ഋതുരാജ് ഗയ്ക് വാദിന് രണ്ടാം മത്സരത്തിലേക്ക് എത്തിയപ്പോള്‍ സ്ഥാനം നഷ്ടമായി. രവി ബിഷ്‌ണോയും രണ്ടാം ഏകദിനത്തില്‍ ടീമിലില്ല. 

ബവുമയ്ക്ക് പകരം കേശവ് മഹാരാജ് ആണ് റാഞ്ചിയില്‍ സൗത്ത് ആഫ്രിക്കയെ നയിക്കുന്നത്. ആദ്യ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ ഷംസിയും സൗത്ത് ആഫ്രിക്കയുടെ പ്ലേയിങ് ഇലവനില്‍ ഇല്ല. പകരം റീസ ഹെന്‍ റിക്‌സും പോര്‍ട്യൂയിനും ടീമിലേക്ക് എത്തി. 

ആദ്യ ഏകദിനത്തില്‍ 9 റണ്‍സിനാണ് ഇന്ത്യ തോല്‍വിയിലേക്ക് വീണത്. സഞ്ജു, ശ്രേയസ് ഒഴികെ മറ്റ് ഇന്ത്യന്‍ ബാറ്റേഴ്‌സിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം ബാറ്റ് ചെയ്യുന്ന ടീമുനാണ് റാഞ്ചിയില്‍ മുന്‍തൂക്കം എന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT