ധോനി പോയതോടെ ബൗളര്‍മാരുടെ സ്ഥിരത തകര്‍ന്നോ? കലിപ്പിച്ച് ശാര്‍ദുല്‍ താക്കൂറിന്റെ മറുപടി 

എല്ലാവരും ധോനിയെ മിസ് ചെയ്യുന്നുണ്ട്. കാരണം ധോനിയുടെ പരിചയസമ്പത്ത് എല്ലാവര്‍ക്കും നിര്‍ണായകമായിരുന്നു
ശാര്‍ദുല്‍ താക്കൂര്‍/ഫോട്ടോ: എഎഫ്പി
ശാര്‍ദുല്‍ താക്കൂര്‍/ഫോട്ടോ: എഎഫ്പി

റാഞ്ചി: ധോനിയുടെ അഭാവം കാരണം ആണോ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സ്ഥിരത കണ്ടെത്താനാവാത്തത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനോട് കലിപ്പിച്ച് ശാര്‍ദുല്‍ താക്കൂര്‍. ധോനി ടീമിന്റെ നിര്‍ണായക ഘടകമായിരുന്നു എന്ന് പറഞ്ഞ ശാര്‍ദുല്‍ പക്ഷേ ബൗളര്‍മാര്‍ക്ക് സ്ഥിരതയില്ലെന്ന മാധ്യമപ്രവര്‍ത്തന്റെ വാക്കുകള്‍ തള്ളി. 

എല്ലാവരും ധോനിയെ മിസ് ചെയ്യുന്നുണ്ട്. കാരണം ധോനിയുടെ പരിചയസമ്പത്ത് എല്ലാവര്‍ക്കും നിര്‍ണായകമായിരുന്നു. 300ല്‍ അധികം ഏകദിനങ്ങള്‍ ധോനി കളിച്ചിരുന്നു. 90ന് മുകളില്‍ ടെസ്റ്റ് മത്സരങ്ങള്‍. ധോനിയെ പോലെ പരിചയസമ്പത്തുള്ള ഒരാളെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്, ശാര്‍ദുല്‍ പറയുന്നു. 

പരമ്പര ഞങ്ങള്‍ നേടിയതും ഓര്‍ക്കണം

സ്ഥിരതയിലേക്ക് വരുമ്പോള്‍, മറ്റ് ടീമുകള്‍ക്കായി കളിക്കുന്ന ബൗളര്‍മാരും ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഒരുപാട് റണ്‍സ് വഴങ്ങുന്നുണ്ട്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലെ പ്രകടനത്തില്‍ ബൗളര്‍മാരെ വിമര്‍ശിക്കുകയാണ് എങ്കില്‍ അവരുടെ ബൗളര്‍മാരേയും വിമര്‍ശിക്കണം. അവിടെ പരമ്പര ഞങ്ങള്‍ നേടിയതും ഓര്‍ക്കണം, ശാര്‍ദുല്‍ പറയുന്നു. 

ബൗളറുടെ സ്ഥിരതയെ കുറിച്ച് ചോദിക്കുന്നതിന് മുന്‍പ് നിങ്ങള്‍ അവര്‍ കളിച്ച സാഹചര്യവും പിച്ച് എന്തായിരുന്നു എന്നെല്ലാം നോക്കണം. ഏകദിനത്തില്‍ പലവട്ടം ടീമുകള്‍ 350ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ബൗളര്‍മാര്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നു. ഒന്നോ രണ്ട് മത്സരങ്ങള്‍ തോറ്റേക്കാം. എന്നാല്‍ പരമാവധി മത്സരങ്ങള്‍ നമ്മള്‍ ജയിച്ചിട്ടുണ്ട്. അതിനാല്‍ ടീമിന് സ്ഥിരതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്, ശാര്‍ദുല്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com